ETV Bharat / bharat

48 ലക്ഷം രൂപ വിലവരുന്ന പാൻ മസാല കടത്താൻ ശ്രമം; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി - മോഷണം

പാൻ മസാലയുമായി യാത്ര ചെയ്യുകയായിരുന്ന ട്രക്ക് തടഞ്ഞുനിർത്തിയ പ്രതികൾ ഡ്രൈവറെ കബളിപ്പിച്ച് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു.

Attempt to smuggle pan masala smuggle pan masala പാൻ മസാല കടത്താൻ ശ്രമം ബെംഗളൂരു Bengaluru Bengaluru news ബെംഗളൂരു വാർത്ത പാൻ മസാല പാൻ മസാല കടത്തൽ pan masala മോഷണം theft
Attempt to smuggle pan masala worth Rs 48 lakh
author img

By

Published : May 22, 2021, 12:55 PM IST

ബെംഗളൂരു: 48 ലക്ഷം രൂപ വിലവരുന്ന പാൻ മസാല കടത്താൻ ശ്രമിച്ച മൂന്നുപേർക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. മെയ് 20ന് വിൽസൺ ഗാർഡനിലെ ഗോഡൗണിൽ നിന്ന് റൈച്ചൂരിലെ സിന്ദഗിയിലേക്ക് 48 ലക്ഷം രൂപയുടെ പാൻ മസാലയുമായി യാത്ര ചെയ്യുകയായിരുന്ന ട്രക്കാണ് കടത്താൻ ശ്രമിച്ചത്.

മൈസൂർ റോഡിലെ നയന്ദഹള്ളിയിലേക്കുള്ള യാത്രാമധ്യേ ഓട്ടോയിൽ വന്ന പ്രതികൾ ട്രക്ക് ഡ്രൈവറെ തടഞ്ഞ് അവരുടെ വാഹനത്തിന് അപകടമുണ്ടായതായി പറഞ്ഞു. തുടർന്ന് പ്രതികൾ ട്രക്ക് ഡ്രൈവറെ കടത്തിക്കൊണ്ടു പോകുകയായിരുന്നു. പ്രതികളിൽ നിന്നും രക്ഷപ്പെട്ട ഡ്രൈവർ സുഹൃത്തുക്കളെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തതിയ സുഹൃത്തുക്കൾ 48 ലക്ഷം രൂപയുടെ പാൻ മസാലയും വാഹനവും കടത്തിയതായി മനസിലാക്കുകയും തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ചാൻഡെലറൗട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം കോട്ടൺപേറ്റിന് സമീപം ഉപേക്ഷിച്ച് പ്രതികൾ കടന്നതായി കണ്ടെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Also Read: കൊവിഡ് മരുന്ന് തട്ടിപ്പ്; മൂന്ന് നൈജീരിയൻ പൗരന്മാർ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.