ETV Bharat / bharat

Attacks on Dalits | 'ബൈക്കില്‍ പോവേണ്ട, സഞ്ചാരം നടന്നുമതി'; മധ്യപ്രദേശിലെ ദലിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം - ദലിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം

ഛത്തർപൂരിലുണ്ടായ സംഭവത്തില്‍, യുവതിയെ ചവിട്ടുകയും ഭർത്താവിനെ വടികൊണ്ട് മര്‍ദിക്കുകയുമാണുണ്ടായത്

Attacks on Dalits  chhatarpur Madhya Pradesh  Attacks on Dalit couple chhatarpur  മധ്യപ്രദേശിലെ ദലിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം  ദലിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം
Attacks on Dalits
author img

By

Published : Jun 29, 2023, 10:58 PM IST

ഛത്തർപൂർ : ദലിത് വിഭാഗത്തിന് നേര്‍ക്കുള്ള അതിക്രമം രാജ്യത്ത് അറുതിയില്ലാത്ത നിത്യസംഭവമാണ്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് ഈ വിഭാഗത്തിനെതിരായ പുതിയ സംഭവമുണ്ടായത്. വിവാഹത്തിന് ബൈക്കിൽ പോവുകയായിരുന്ന ദലിത് ദമ്പതികളെ സംഘം ചേര്‍ന്ന് മർദിക്കുകയായിരുന്നു.

യുവതിയെ ചവിട്ടുകയും ഇവരുടെ ഭർത്താവിനെ വടികൊണ്ട് അടിക്കുകയും ചെയ്‌തു. മോട്ടോര്‍ ബൈക്ക് ഉപയോഗിക്കരുതെന്നും കാൽനടയായി പോയാല്‍ മതിയെന്നും പ്രതികള്‍ താക്കീത് നല്‍കിയെന്നും ദലിത് ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി: കോച്ചിങ് ക്ലാസിലേക്ക് പോവുകയായിരുന്ന 20 കാരിയായ ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. ജൂണ്‍ 21നാണ് ഈ വാര്‍ത്ത പുറത്തുവന്നത്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലുണ്ടായ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. അതേസമയം, സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്‌റ്റ് ചെയ്‌ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇരയുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചു.

READ MORE | Gang Rape | കോച്ചിങ് ക്ലാസിലേക്ക് തിരിച്ച 20 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി ; പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കേസ്

പകല്‍ കോച്ചിങ് ക്ലാസിലേക്ക് തിരിച്ച യുവതി പതിവായി മടങ്ങുന്ന സമയം കഴിഞ്ഞും എത്താതിരുന്നതോടെയാണ് പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് വൈകുന്നേരം തന്നെ ഖജുവാല മേഖലയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തിയതോടെയാണ് കുറ്റവാളികളിലേക്ക് അന്വേഷണം നീളുന്നത്.

പൊലീസിന്‍റെ വിശദീകരണം: സംഭവത്തിന് പിന്നില്‍ കോണ്‍സ്‌റ്റബിള്‍മാരായ മനോജ്, ഭഗീരഥ് എന്നിവരുടെ സാന്നിധ്യം കണ്ടെത്തിയതോടെ ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ഇവര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുക്കുകയും ചെയ്‌തതായി ഇൻസ്പെക്‌ടർ ജനറൽ (ഐജി) ഓം പ്രകാശ് അറിയിച്ചു. സംഭവം അറിഞ്ഞയുടന്‍ എസ്‌പി തേജസ്വനി ഗൗതമും സംഘവും സംഭവസ്ഥലത്തെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്‌ധരും നേരിട്ടെത്തി തെളിവുകള്‍ ശേഖരിച്ചു. അതേസമയം യുവതിക്കുനേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ ഇവരുടെ കൂടെ മറ്റ് യുവാക്കളുണ്ടെന്നറിയിച്ച് കുടുംബവും രംഗത്തെത്തി.

സംഭവത്തെക്കുറിച്ച് ഇരയുടെ പിതാവ്: മകൾ കമ്പ്യൂട്ടർ സെന്‍ററില്‍ കോച്ചിങ്ങിനായി പോകാറുണ്ടായിരുന്നു. സംഭവദിനം പതിവ് സമയം കഴിഞ്ഞും മകളെ കാണാതായതോടെ തങ്ങള്‍ അങ്കലാപ്പിലായി. ഈ സമയത്താണ് മകൾ പരിക്കേറ്റ നിലയിൽ ഖജുവാല ആശുപത്രിയിലുണ്ടെന്നറിയിച്ച് ഫോൺകോള്‍ എത്തുന്നത്. താന്‍ അവിടെയെത്തിയപ്പോഴേക്കും അവളുടെ മരണം സംഭവിച്ചു. പ്രതി ചേര്‍ക്കപ്പെട്ട രണ്ട് കോൺസ്‌റ്റബിൾമാർക്കൊപ്പം ദിനേശ് എന്ന മറ്റൊരു യുവാവും പെൺകുട്ടിയെ പിന്തുടരുന്നത് പതിവായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും: പൊലീസുകാരെ പിരിച്ചുവിടുന്നതിന് പകരം സസ്‌പെൻഡ് ചെയ്‌ത നടപടിയില്‍ യുവതിയുടെ ബന്ധുക്കൾ അമർഷത്തിലാണ്. രണ്ട് കോൺസ്‌റ്റബിൾമാരെയും ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. മുൻ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അരവിന്ദ് സിങ് ഷെഖാവത്തിനെതിരെയും ബന്ധുക്കൾ ആരോപണമുയര്‍ത്തി. ശെഖാവത്തിന്‍റെ യാത്രയയപ്പ് പാർട്ടി സംഘടിപ്പിച്ചത് പ്രതികളാണെന്നാണ് യുവതിയുടെ കുടുംബം ഉയര്‍ത്തുന്ന ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.