ETV Bharat / bharat

ലളിത് ഝായുടെ കുടുംബം കുഴപ്പത്തിൽ; ജോലിക്ക് പോകാനാകുന്നില്ലെന്ന് പിതാവ് - Parliament attack

Lalit Jhas Parents Interrogated : ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘവും ഭീകരവിരുദ്ധ സേനയുമാണ് ഝായുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തത്‌. മകൻ്റെ പ്രവർത്തി മൂലം കുടുംബമൊന്നാകെ പ്രശ്‌നത്തിലായെന്നും ജോലിക്ക് പോകാനാകുന്നില്ലെന്നും പിതാവ് ദേവാനന്ദ് ഝാ.

Parliament security breach  ATS and Delhi Police Grill Lalit Jhas Parents  ATS and Delhi Police Grill Lalit Jhas Family  Lalit Jhas Parents Brothers  Lalit Jhas Parents Interrogated  Lalit Jhas Family Interrogated  ലളിത് ഝായുടെ കുടുംബം  പാർലമെന്‍റ് സുരക്ഷാവീഴ്‌ച  Parliament attack  loksabha security breach
ATS and Delhi Police Grill Lalit Jhas Parents Brothers
author img

By ETV Bharat Kerala Team

Published : Dec 19, 2023, 10:36 PM IST

ബിഹാർ: ഡിസംബർ 13ന് നടന്ന പാർലമെന്‍റ് സുരക്ഷാവീഴ്‌ചയുടെ മുഖ്യ സൂത്രധാരൻ ലളിത് മോഹൻ ഝായുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌ത് അന്വേഷണ സംഘം (ATS and Delhi Police Grill Lalit Jhas Parents Brothers). ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘവും ഭീകരവിരുദ്ധ സേനയുമാണ് (Anti Terrorism Squad) ബിഹാറിലെ ദർഭംഗ ജില്ലയിലെ രാംപൂർ ഉദയ് ഗ്രാമത്തിലെ വീട്ടിലെത്തി ഝായുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തത്‌.

ഇന്ന് (ചൊവ്വ) രാവിലെയാണ് ഡൽഹി പൊലീസ് (Delhi Police) ചോദ്യം ചെയ്യലിനായി വീട്ടിലെത്തിയത്. ഭീകരവിരുദ്ധ സേന (ATS) ഇന്നലെ വൈകിട്ട് തന്നെ ലളിത് ഝായുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തു. ലളിത് ഝായുടെ അച്ഛൻ ദേവാനന്ദ് ഝാ, അമ്മ മഞ്ജുള ഝാ, ഇളയ സഹോദരന്മാരായ ഹരിദർശൻ ഝാ, ശംഭു ഝാ എന്നിവരെയാണ് ചോദ്യം ചെയ്‌തത്‌.

അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിലെത്തിയതായും രണ്ടുമണിക്കൂറോളം ചോദ്യം ചെയ്‌തതായും ലളിത് ഝായുടെ പിതാവ് ദേവാനന്ദ് ഝാ സ്ഥിരീകരിച്ചു. "എടിഎസ് അന്വേഷണ ഏജൻസിയിലെ രണ്ട് ഉദ്യോഗസ്ഥർ ഞങ്ങളുടെ വീട്ടിൽ എത്തിയിരുന്നു. ബഹേറ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം അദ്ദേഹം ചോദ്യം ചെയ്‌തു." ദേവാനന്ദ് ഝാ പറഞ്ഞു.

എടിഎസ് സംഘം തൻ്റെ സ്ഥാവര-ജംഗമ സ്വത്തുക്കളെക്കുറിച്ചെല്ലാം അന്വേഷിച്ചതായും ലളിത് ഝായുടെ പിതാവ് വെളിപ്പെടുത്തി. ലളിത് ഗ്രാമത്തിൽ എത്തിയതിനെക്കുറിച്ച് ചോദ്യം ചെയ്യലിനിടെ അന്വേഷിച്ചു. ലളിത് ഝായുടെ ഡൽഹി യാത്രയെ കുറിച്ച് അവർ വിശദമായ വിവരങ്ങൾ ശേഖരിച്ചു." ദേവാനന്ദ് ഝാ പറഞ്ഞു.

ലളിത് ഝായുടെ ഈ പ്രവർത്തി മൂലം കുടുംബമൊന്നാകെ പ്രശ്‌നത്തിലായി. ഈ കേസിൽ ലളിത് ഝായുടെ പേര് വന്നത് മുതൽ ആളുകൾ വീട്ടിൽ വന്നുകൊണ്ടേയിരിക്കുന്നു. ഇതുമൂലം തങ്ങൾക്ക് ജോലിക്കായി കൊൽക്കത്തയിലേക്ക് മടങ്ങാൻ കഴിയുന്നല്ലെന്നും പിതാവ് പരിഭവിച്ചു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താൽ ജനുവരിക്ക് ശേഷമേ കൊൽക്കത്തയിലേക്ക് പോകാനാകൂ എന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: സുരക്ഷാവീഴ്‌ച: പ്രധാനമന്ത്രി ചർച്ചയിൽനിന്ന് ഒളിച്ചോടാന്‍ കാരണം ഇതെന്ന് കോൺഗ്രസ്

അന്വേഷണത്തിന്‍റെ ഭാഗമായി ഇൻസ്പെക്‌ടർ റാങ്കിലുള്ള രണ്ട് എടിഎസ് ഉദ്യോഗസ്ഥർ ലളിതിന്‍റെ വീട്ടിലെത്തിയെന്ന് ബഹേറ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ബി കെ ബ്രജേഷ് സ്ഥിരീകരിച്ചു. അവർ ഝായുടെ പിതാവിനെ ചോദ്യം ചെയ്‌ത്‌ വിവരങ്ങൾ തേടി. ഡൽഹി പൊലീസ് സംഘവും ലളിതിന്‍റെ വീട്ടിൽ ചെന്നതായി സ്റ്റേഷൻ ഇൻചാർജ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.