ETV Bharat / bharat

രാത്രി ഏഴ് മണിക്ക് അത്താഴം, സിസിടിവി നിരീക്ഷണം, ശക്തമായ കാവല്‍; അതിഖിന്‍റെ കൊലയാളികളെ പാര്‍പ്പിച്ചിരിക്കുന്നത് പ്രത്യേക ബാരക്കുകളില്‍

author img

By

Published : Apr 19, 2023, 8:41 AM IST

Updated : Apr 19, 2023, 11:48 AM IST

നിലവില്‍ പ്രതാപ്‌ഗഡ് ജില്ല ജയിലിലാണ് അതിഖ്, അഷ്‌റഫ് വധക്കേസിലെ മൂന്ന് പ്രതികള്‍. ജയിലിലെ ഒറ്റപ്പെട്ട ബാരക്കുകളിലാണ് മൂവരെയും പാര്‍പ്പിച്ചിരിക്കുന്നത്.

Atiq murder  Atiq and Ashraf killers at ratapgarh District Jail  Atiq and Ashraf killers  അതിഖിന്‍റെ കൊലയാളി  പ്രതാപ്‌ഗഡ്  അതിഖ്
അതിഖിന്‍റെ കൊലയാളികളെ പാര്‍പ്പിച്ചിരിക്കുന്നത് പ്രത്യേക ബാരക്കുകളില്‍

പ്രതാപ്‌ഗഡ് (ഉത്തര്‍പ്രദേശ്): രാഷ്‌ട്രീയ നേതാവും മാഫിയ തലവനുമായിരുന്ന അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും കൊലചെയ്‌ത പ്രതികള്‍ പ്രത്യേക ബാരക്കുകളില്‍. ശനിയാഴ്‌ച പ്രയാഗ്‌രാജില്‍ വച്ചാണ് ലവ്‌ലേഷ്, സണ്ണി, അരുണ്‍ എന്നിവര്‍ കൃത്യം നടത്തിയത്. പിന്നാലെ തിങ്കളാഴ്‌ച മൂവരെയും പ്രതാപ്‌ഗഡ് ജില്ല ജയിലിലേക്ക് മാറ്റി.

ജയിലില്‍ ഒറ്റപ്പെട്ട ബാരക്കുകളിലാണ് മൂന്ന് പേരെയും പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിലെത്തി മെഡിക്കല്‍ പരിശോധനയ്‌ക്ക് ശേഷമാണ് മൂവരെയും പ്രത്യേക ബാരക്കുകളിലേക്ക് മാറ്റിയത്. ജയില്‍ മാനുവല്‍ പ്രകാരം രാത്രി ഏഴ് മണിക്ക് തന്നെ പ്രതികള്‍ക്ക് അത്താഴം നല്‍കിയിരുന്നു. ഭക്ഷണത്തിന് ശേഷം പ്രത്യേകം പാര്‍പ്പിച്ചിരിക്കുന്ന ബാരക്കുകളില്‍ മൂവരും സുഖമായി ഉറങ്ങി എന്നാണ് ലഭിക്കുന്ന വിവരം.

Atiq murder  Atiq and Ashraf killers at ratapgarh District Jail  Atiq and Ashraf killers  അതിഖിന്‍റെ കൊലയാളി  പ്രതാപ്‌ഗഡ്  അതിഖ്
പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന പ്രതാപ്‌ഗഡ് ജില്ല ജയില്‍

കൊലയാളികളായ ലവ്‌ലേഷ്, സണ്ണി, അരുണ്‍ എന്നിവരെ സുരക്ഷ മുന്‍നിര്‍ത്തി ജയിലിലെ മറ്റ് തടവുകാരില്‍ നിന്ന് അകറ്റി ഒറ്റപ്പെട്ട ബാരക്കുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ജയില്‍ അധികൃതര്‍. മൂന്ന് പേരും കഴിയുന്ന ബാരക്കുകള്‍ക്ക് സമീപം പത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് സംഘം മൂന്നുപേരെയും മുഴുവന്‍ സമയവും നിരീക്ഷിച്ച് വരികയാണ്.

24 മണിക്കൂ‍റും സിസിടിവി നിരീക്ഷണത്തില്‍: പുലര്‍ച്ചെ അഞ്ചരയോടെയാണ് ജയിലിലെ ഇവരുടെ ഒരു ദിവസം ആരംഭിക്കുന്നത്. താമസം മറ്റ് തടവുകാര്‍ക്കൊപ്പം അല്ലെങ്കിലും അതിഖ്-അഷ്‌റഫ് വധക്കേസ് പ്രതികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നത് മറ്റുള്ള തടവുകാര്‍ക്കൊപ്പമാണ്. മൂന്ന് പേരുടെയും മുഖത്ത് ആശങ്ക ഇല്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. മറ്റ് തടവുകാരെ പോലെ തന്നെയാണ് മൂവരും പെരുമാറുന്നത് എന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. സുരക്ഷ മുന്‍ നിര്‍ത്തി മൂന്നുപേരെയും താമസിപ്പിച്ചിരിക്കുന്ന ബാരക്കുകളില്‍ സിസിടിവി കാമറകളും പൊലീസ് ഘടിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാനാണ് സിസിടിവി കാമറ സജ്ജീകരിച്ചത്.

ഏപ്രില്‍ 15ന് രാത്രിയാണ് പ്രയാഗ്‌രാജിലെ കോള്‍വിന്‍ ആശുപത്രിക്ക് പുറത്ത് മെഡിക്കല്‍ പരിശോധനയ്‌ക്കായി എത്തിച്ച അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. ലവ്‌ലേഷ്, സണ്ണി, അരുണ്‍ എന്നിവര്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന മാഫിയ ഡോണിന് നേരെ പിന്നില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നു. കൊലയാളികളെ കൃത്യം നടത്തിയതിന് പിന്നാലെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് പിടികൂടി.

ആദ്യം നൈനി ജയിലിലായിരുന്നു മൂന്ന് പ്രതികളെയും പാര്‍പ്പിച്ചിരുന്നത്. ഗുണ്ട സംഘട്ടനത്തെ തുടര്‍ന്ന് പിന്നീട് പ്രതാപ്‌ഗഡ് ജില്ല ജയിലിലേക്ക് മാറ്റുകയായിരുന്നു. പ്രശസ്‌തിക്ക് വേണ്ടിയാണ് തങ്ങള്‍ കൃത്യം നടത്തിയത് എന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. അതിഖ്-അഷ്‌റഫ് സംഘത്തെ പൂര്‍ണമായി തുടച്ചു നീക്കുക എന്ന ലക്ഷ്യവും തങ്ങള്‍ക്ക് ഉണ്ടായിരുന്നതായി കൊലയാളികള്‍ മൊഴി നല്‍കി.

പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തിയാണ് പ്രതികള്‍ അതിഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. പൊലീസ് വലയത്തിനുള്ളില്‍ വച്ച് അതിഖും അഷ്‌റഫും കൊല്ലപ്പെട്ടത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ച് നിരവധി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

അതേസമയം പ്രതികളെ തള്ളി പറഞ്ഞ് കുടുംബവും രംഗത്തുവന്നു. പ്രതികളില്‍ ഒരാളായ ലവ്‌ലേഷ് മയക്കുമരുന്നിന് അടിമയാണെന്നും കുടുംബത്തിനൊപ്പം അല്ല താമസിക്കുന്നതെന്നും ഇയാളുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിയായ സണ്ണി തൊഴിരഹിതനാണെന്നും കറങ്ങി നടക്കുന്നതാണ് രീതിയെന്നും ഇയാളുടെ സഹോദരനും പ്രതികരിച്ചിരുന്നു.

Last Updated : Apr 19, 2023, 11:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.