ETV Bharat / bharat

കീഴടങ്ങാത്തത് എൻകൗണ്ടർ ഭയന്ന്? അതിഖ് അഹമ്മദിന്‍റെ ഭാര്യ ഷൈസ്‌ത പർവീൺ ഒളിവിൽ തുടരുന്നു - അതിഖ് അഹമ്മദ്

ഉമേഷ് പാൽ വധക്കേസിലെ പ്രതിയാണ് ഷൈസ്‌ത പർവീൺ. യുപി എസ്‌ടിഎഫ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട മകൻ അസദിന്‍റെ സംസ്‌കാര ചടങ്ങിലും ഷൈസ്‌ത പങ്കെടുത്തില്ല.

Encounter fear haunts Atiq Ahmeds wife Shaista  Atiq Ahmed  Atiq Ahmeds wife Shaista Parveen  Shaista Parveen  Shaista Parveen absconding  ashraf ahmed  prayagraj  എൻകൗണ്ടർ  അതിഖ് അഹമ്മദിന്‍റെ ഭാര്യ ഷൈസ്‌ത പർവീൺ  അതിഖ് അഹമ്മദ്  ഷൈസ്‌ത പർവീൺ  ഷൈസ്‌ത പർവീൺ ഒളിവിൽ  ഉമേഷ് പാൽ വധക്കേസ്  അതിഖ് അഹമ്മദ്  അഷ്‌റഫ് അഹമ്മദ്
ഷൈസ്‌ത പർവീൺ
author img

By

Published : Apr 18, 2023, 7:49 AM IST

Updated : Apr 18, 2023, 8:28 AM IST

ലഖ്‌നൗ : കൊല്ലപ്പെട്ട അതിഖ് അഹമ്മദിന്‍റെ ഭാര്യ ഷൈസ്‌ത പർവീൺ ഒളിവിൽ തുടരുന്നു. കഴിഞ്ഞ 50 ദിവസമായി ഷൈസ്‌ത ഒളിവിലാണ്. ഉമേഷ് പാൽ വധക്കേസിലെ ഗൂഢാലോചനയിൽ ഷൈസ്‌ത പർവീണും ഭാഗമായിരുന്നു.

ഷൈസ്‌തക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. എൻകൗണ്ടറിൽ കൊല്ലപ്പെട്ട മകൻ അസദിന്‍റെ ശവസംസ്‌കാര ചടങ്ങുകളിൽ ഷൈസ്‌ത പങ്കെടുക്കുമെന്നായിരുന്നു പൊലീസിന്‍റെ പ്രതീക്ഷ. എന്നാൽ ഇവർ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയോ പൊലീസിൽ കീഴടങ്ങുകയോ ചെയ്‌തില്ല. അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ടതിന് പിന്നാലെ ഷൈസ്‌ത പർവീൺ പൊലീസിൽ കീഴടങ്ങുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഇവർ ഒളിവിൽ തുടരുകയാണ്.

അതിഖ് അഹമ്മദിന്‍റെയും സോഹദരൻ അഷ്‌റഫ് അഹമ്മദിന്‍റെയും അസദ് അഹമ്മദിന്‍റെയും കൊലപാതകങ്ങളോടെ എൻകൗണ്ടർ എന്ന ഭയം ഷൈസ്‌തയെയും അലട്ടുന്നുണ്ടാകാമെന്നും അതുകൊണ്ടാണ് പൊലീസിൽ കീഴടങ്ങാത്തതെന്നുമാണ് ഉയർന്നുവരുന്ന ആരോപണം.

ഏപ്രിൽ 13ന് ഝാൻഡിയിൽ യുപി എസ്‌ടിഎഫ് നടത്തിയ ഏറ്റുമുട്ടലിൽ അസദും കൂട്ടാളി ഗുലാമും കൊല്ലപ്പെട്ടു. മകൻ അസദിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അതിഖിനെ അനുവദിച്ചിരുന്നില്ല. ആക്രമണ സാഹചര്യം കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് അസദിന്‍റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. ഷൈസ്‌തയുടെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കളായ അഹ്‌ജാമും അബാനും പ്രയാഗ്‌രാജിലെ ജുവനൈൽ ഹോമിലാണ്. ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്. മൂത്ത മകൻ ഉമർ ലഖ്‌നൗ ജയിലിലും രണ്ടാമത്തെ മകൻ അലി നൈനി സെൻട്രൽ ജയിലിലുമാണ്.

ഫെബ്രുവരി 24നാണ് ഉമേഷ് പാൽ കൊല്ലപ്പെട്ടത്. 2005ലെ ബിഎസ്‌പി എംഎൽഎ രാജു പാൽ വധക്കേസിലെ സാക്ഷിയാണ് ഉമേഷ് പാൽ. ഈ രണ്ട് വധക്കേസിലെയും പ്രതിയായിരുന്നു അതിഖ് അഹമ്മദ്. അതിഖ് അഹമ്മദിനെ സബർമതി ജയിലിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് കൊണ്ടുവന്നപ്പോൾ, ഷൈസ്‌ത ഉടൻ കീഴടങ്ങിയേക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു.

ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് അക്രമി സംഘം അതിഖിനെയും അഷ്‌റഫിനെയും നടുറോഡിൽ വച്ച് വെടിവച്ച് കൊന്നത്. വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. മാധ്യമപ്രവർത്തകർ എന്ന വ്യാജേന എത്തിയ അക്രമികൾ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. മകൻ അസദ് അഹമ്മദ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് അതിഖും സഹോദരനും കൊല്ലപ്പെട്ടത്.

അതിഖിന്‍റെയും സഹോദരന്‍റെയും കൊലപാതകങ്ങളെ തുടർന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന 17 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ നടപടികളുടെ ഭാഗമായി പ്രയാഗ്‌രാജ് ജില്ലയിൽ ഇന്‍റർനെറ്റ് സേവനങ്ങളും നിരോധിച്ചു. കൊലപാതകം അന്വേഷിക്കുന്നതിനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ ജുഡീഷ്യൽ കമ്മിഷനയും നിയോഗിച്ചിട്ടുണ്ട്.

Also read : അതിഖ്-അഷ്‌റഫ് വധം, ഒപ്പം 2017 മുതലുള്ള 183 എൻകൗണ്ടറുകളും; അന്വേഷണത്തിന് മുന്‍ ജഡ്‌ജി അടങ്ങുന്ന സമിതി വേണം, ഹര്‍ജി സുപ്രീം കോടതിയില്‍

Last Updated : Apr 18, 2023, 8:28 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.