ETV Bharat / bharat

ഉമേഷ് പാല്‍ വധക്കേസ് : പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് അതിഖ് അഹമ്മദിന്‍റെ മകൻ അസദ് - അസദ് കൊല്ലപ്പെട്ടു

ഉമേഷ് പാൽ വധക്കേസിൽ പൊലീസ് തെരഞ്ഞിരുന്ന അതിഖ് അഹമ്മദിന്‍റെ മകൻ അസദ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

atiq ahmed  atiq ahmeds son asad  national news  malayalam news  asad killed in police encounter  police encounter in jhansi  asad killed by police  ഉമേഷ് പാൽ  അതിഖ് അഹമ്മദിന്‍റെ മകൻ അസദ്  അതിഖ് അഹമ്മദ്  അസദ് കൊല്ലപ്പെട്ടു  അതിഖ് അഹമ്മദിന്‍റെ മകൻ കൊല്ലപ്പെട്ടു
അതിഖ് അഹമ്മദിന്‍റെ മകൻ കൊല്ലപ്പെട്ടു
author img

By

Published : Apr 13, 2023, 2:21 PM IST

Updated : Apr 13, 2023, 3:29 PM IST

ലക്‌നൗ : ഗുണ്ട - രാഷ്‌ട്രീയക്കാരനായ അതിഖ് അഹമ്മദിന്‍റെ മകൻ അസദ് യുപിഎസ്‌ടിഎഫ് സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ഉത്തർ പ്രദേശ് പ്രത്യേക ദൗത്യസംഘം. ഝാൻസിയിൽ വച്ചാണ് ഡിവൈഎസ്‌പി നവേന്ദുവിന്‍റെയും ഡിവൈഎസ്‌പി വിമലിന്‍റെയും നേതൃത്വത്തിലുള്ള സംഘവുമായി ഏറ്റുമുട്ടിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഉമേഷ് പാൽ വധക്കേസിൽ പൊലീസ് തെരഞ്ഞിരുന്നയാളാണ് അസദ്.

അസദിനൊപ്പം ഇയാളുടെ കൂട്ടാളികളിൽ ഒരാളായ ഗുലാമും കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരിൽ നിന്ന് അത്യാധുനിക വിദേശ നിർമിത ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫെബ്രുവരി 24 ന് പ്രയാഗ്‌രാജിൽ വച്ച് ഉമേഷ് പാലിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഘത്തിന്‍റെ തലവനാണ് അസദ്.

കൊലപാതകശേഷം ഒളിവിൽ പോയ അസദിനായി പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. ഇയാളുടെ തലയ്‌ക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന അതിഖ് അഹമ്മദിന്‍റെ മൂന്നാമത്തെ മകനാണ് അസദ്.

also read: ലീവൈസിന്‍റെ ലോഗോവച്ച് വസ്‌ത്ര വില്‍പന; മഹാരാഷ്‌ട്രയിലെ രണ്ടിടങ്ങളില്‍ മൂന്നുപേര്‍ പിടിയില്‍

ജേഷ്‌ഠന്മാരുടെ അഭാവത്തിൽ ഗുണ്ട തലവനായി അസദ്: കേസിൽ പ്രതികളായ രണ്ട് പേർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നേരത്തെ കൊല്ലപ്പെട്ടിരുന്നു. അതിഖിന്‍റെ അഭാവത്തിൽ അയാളുടെ മൂത്ത മക്കളായ ഉമറും അലിയും ചേർന്നാണ് ഇവരുടെ ഗുണ്ട സംഘത്തെ നയിച്ചിരുന്നത്. എന്നാൽ ഇരുവരും കഴിഞ്ഞ ഓഗസ്‌റ്റിൽ കോടതിയിൽ കീഴടങ്ങിയിരുന്നതിനെ തുടർന്ന് അസദാണ് സംഘത്തെ നയിച്ചിരുന്നത്. 12ാം ക്ലാസ് വരെ പഠനം പൂർത്തിയാക്കിയ അസദിന് കുടുംബത്തിന്‍റെ ക്രിമിനൽ ചരിത്രം കാരണം തുടർ പഠനത്തിന് സാധിച്ചിരുന്നില്ല. പൊലീസ് നിരീക്ഷണത്തിൽ ഇല്ലായിരുന്ന അസദ്, ഉമേഷ് പാലിനെതിരെയുള്ള വെടിവയ്‌പ്പിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ പെട്ടതോടെയാണ് പൊലീസിന്‍റെ നോട്ടപ്പുള്ളിയായത്.

also read: തെലങ്കാനയില്‍ ബിആര്‍എസ് സമ്മേളനത്തിനിടെ സ്‌ഫോടനം; രണ്ടുപേര്‍ കൂടി മരിച്ചു, ആകെ മരണം നാലായി

അസദിന്‍റെ മരണം പൊലീസിന്‍റെ വിജയം: അതിഖുമായും അമ്മാവൻ അഷ്‌റഫുമായും അസദ് ജയിലിൽ വച്ച് ബന്ധപ്പെട്ടിരുന്നുവെന്നും ഇവരാണ് ഉമേഷിന്‍റെ കൊലപാതകം ആസൂത്രണം ചെയ്യാനുള്ള നിർദേശം അസദിന് നൽകിയതെന്നും യുപി പൊലീസ് വെളിപ്പെടുത്തി. ഉമേഷിന്‍റെ കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും കൊലയാളിയെ പിടികൂടാത്തതിൽ പൊലീസ് പൊതുജനങ്ങളിൽ നിന്നും വിമർശനം നേരിട്ടിരുന്നു. അസദിന്‍റെ മരണം ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെയുള്ള ഉത്തർപ്രദേശ് പൊലീസിന്‍റെ വിജയമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഏറ്റുമുട്ടൽ യഥാർഥമോ? അതേസമയം അസദിന്‍റെ മരണം പൊലീസിന്‍റെ നിയമവിരുദ്ധ കൊലപാതകമാണോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും പൊലീസുമായുണ്ടായ ഏറ്റുമുട്ടൽ യഥാർഥമായി ഉണ്ടായത് തന്നെയാണോ എന്ന് അന്വേഷിക്കുകയും ചെയ്യും. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ യുപി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

also read: കർണാടക ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുന്‍ മന്ത്രിയടക്കം മൂന്നുപേര്‍ കൂടി പാര്‍ട്ടി വിട്ടു

Last Updated : Apr 13, 2023, 3:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.