ETV Bharat / bharat

'അതിഖിനെയും അഷ്‌റഫിനെയും കൊന്നത് ഞങ്ങളുടെ തീരുമാനത്തില്‍'; പ്രശസ്‌തി ആഗ്രഹിച്ചുവെന്നും പ്രതികളിലൊരാള്‍ - അതിഖ് അഹമ്മദ് കൊലപാതകം

അതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയതില്‍ എസ്‌ഐടി നടത്തിയ ചോദ്യംചെയ്യലിനെ തുടര്‍ന്നാണ് പ്രതികളിലൊരാളായ സണ്ണി സിങിന്‍റെ മൊഴി പുറത്തുവന്നത്

atiq ahmad ashraf murder accused revelations  atiq ahmad ashraf murder  അതിഖിനേയും അഷ്‌റഫിനേയും കൊന്നത്  സണ്ണി സിങിന്‍റെ മൊഴി
സണ്ണി സിങിന്‍റെ മൊഴി
author img

By

Published : Apr 24, 2023, 7:59 PM IST

പ്രയാഗ്‌രാജ്: ഉത്തര്‍ പ്രദേശ് ഗുണ്ടാത്തലവനും രാഷ്‌ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും കൊലപ്പെടുത്തിയ പ്രതികളെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വിശദമായി ചോദ്യം ചെയ്‌തു. മൂന്ന് പ്രതികളും ചേര്‍ന്നെടുത്ത തീരുമാനത്തിലാണ് കൊലയെന്നും പിന്നില്‍ മറ്റാരുമില്ലെന്നും പൊലീസ് പറഞ്ഞു. ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നീ പ്രതികളെയാണ് ചോദ്യം ചെയ്‌തത്.

ALSO READ| അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടു; വെടിയുതിര്‍ത്തത് മാധ്യമപ്രവര്‍ത്തകരായി എത്തിയവര്‍

ഉമേഷ് പാൽ വധക്കേസിൽ അറസ്റ്റിലായ അതിഖിനെയും അഷ്‌റഫിനെയും മെഡിക്കൽ കോളജിലേക്ക് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോവുന്നതിനിടെയാണ് കൊലപാതകം നടന്നത്. ഏപ്രിൽ 15ന് രാത്രി പ്രയാഗ്‌രാജിലാണ് സംഭവമുണ്ടായത്. ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നീ മൂന്ന് ഷൂട്ടർമാരെ പൊലീസ് സംഭവം നടന്ന ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യല്‍ പല റൗണ്ടുകളായി: സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാന്‍ പ്രയാഗ്‌രാജ് പൊലീസ് കമ്മിഷണർ മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നൽകുകയായിരുന്നു. പ്രതികള്‍ ഏപ്രിൽ 20 മുതൽ 23 വരെ പൊലീസ് റിമാൻഡിലായിരുന്നു. ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരെ ഒന്നിച്ചും വെവ്വേറെയുമായി വ്യത്യസ്‌ത തരത്തിലാണ് ചോദ്യം ചെയ്‌തത്. പൊലീസ് പല റൗണ്ടുകളിലായി ചോദ്യം ചെയ്‌തതായി വൃത്തങ്ങൾ അറിയിച്ചു. ചോദ്യം ചെയ്യലിൽ, മൂന്ന് പ്രതികളും കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ALSO READ | ഉമേഷ് പാല്‍ വധം: അതിഖ് അഹമ്മദിന്‍റെ ഓഫിസില്‍ നിന്ന് രക്തക്കറ പുരണ്ട തൂവാലയും കത്തിയും കണ്ടെത്തി

പ്രശസ്‌തി നേടാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ മൊഴിനല്‍കി. രാജു പാൽ വധത്തിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിന് നേരെ ആസാദ് പരസ്യമായി വെടിയുതിർക്കുന്നത് ടിവിയിൽ കണ്ടതായി ചോദ്യം ചെയ്യലിനിടെ സണ്ണി സിങ് പറഞ്ഞു. വിദേശ പിസ്റ്റളാണ് ഇതിന് ഉപയോഗിച്ചത്. ഈ കൊലപാതകം കണ്ടപ്പോള്‍ സമാനമായ എന്തെങ്കിലും ചെയ്യണമെന്ന ആശയം തന്‍റെ മനസിലേക്ക് വന്നു. അങ്ങനെയാണ് ഈ കൃത്യം നടത്തിയതെന്നും പ്രതി മൊഴി നല്‍കി.

'ഞാന്‍ ലോറൻസ് ബിഷ്‌ണോയിയുടെ ആരാധകന്‍': ആസാദിനെ പൊലീസ് പിടികൂടിയാൽ, ഉമേഷ് പാലിനെ വധിച്ചതുപോലെ ചെയ്യണമെന്ന് പദ്ധതിയുണ്ടായിരുന്നു. ഇങ്ങനെ ചെയ്‌താല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമെന്നതാണ് കണക്കുകൂട്ടിയത്. ആസാദ് പിടിക്കപ്പെടാഞ്ഞതോടെ അദ്ദേഹത്തിനെതിരായ പദ്ധതി നടന്നില്ല. എന്നാൽ, അതിഖ് അഹമ്മദിനെയും അഷ്‌റഫിനെയും പ്രയാഗ്‌രാജിലേക്ക് കൊണ്ടുവന്ന വിവരം അറിഞ്ഞപ്പോൾ ഇവരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ലവ്‌ലേഷ് തിവാരിയും അരുൺ മൗര്യയും ഈ പദ്ധതിക്കൊപ്പം ചേര്‍ന്നു. താൻ ഗുണ്ടാസംഘത്തലവന്‍ ലോറൻസ് ബിഷ്‌ണോയിയുടെ ആരാധകനാണെന്നും കുറ്റകൃത്യങ്ങളുടെ ലോകത്ത് പേരെടുക്കാനാണ് ആഗ്രഹമെന്നും സണ്ണി മൊഴിയില്‍ പറയുന്നു.

ALSO READ | അതിഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകം; സുരക്ഷ വീഴ്‌ചയുണ്ടായെന്നറിയിച്ച് 5 പൊലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.