ചിങ്ങം: നിങ്ങള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. ഇന്ന് നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസമായി ചെയ്‌തുതീര്‍ക്കാന്‍ സഹായിക്കും. സർക്കാർ ഇടപാടുകളില്‍ നിന്ന് നേട്ടമുണ്ടാകും. അസഹിഷ്‌ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക.
കന്നി: ക്ഷിപ്രകോപമോ അസഹിഷ്‌ണുതയോ കാണിക്കരുത്. കാരണം ഇന്ന് മുഴുവനും നിങ്ങൾ ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‍നങ്ങളും നേരിടേണ്ടിവരും. നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്‍നമാകും. സുഹൃത്തുക്കളെ പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവക്കുക. ശാന്തനായിരിക്കുക. ചെലവുകൾ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ ആയ കാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നതില്‍ മടികാണിക്കരുത്. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.
തുലാം: ഇന്ന് നിങ്ങളുടെ വഴിയേ വരുന്ന എല്ലാ സുഖഭോഗങ്ങളും നിങ്ങൾ ആസ്വദിക്കണം. ജോലിയുടെ കാര്യത്തിൽ നിങ്ങൾ വിവിധ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കേണ്ട ഒരു ഘട്ടത്തിൽ എത്തിയേക്കാം.പക്ഷേ വിഷമിക്കേണ്ട. ദൈവങ്ങളെ സ്‌തുതിക്കുക.
വൃശ്ചികം: നിങ്ങൾക്ക് ഇന്ന് മികച്ച ദിവസമാണ്. നിങ്ങളുടെ സ്വഭാവം ഇന്ന് വളരെയധികം ആളുകളെ ആകർഷിക്കുന്നു ആളുകൾ നിങ്ങളെ അനുകരിക്കാൻ ആഗ്രഹിക്കുന്നു.
ധനു: ഇന്ന് യാത്രക്ക് പറ്റിയ ദിവസമല്ല. കഴിവതും യാത്രകൾ ഒഴിവാക്കുക. അല്ലെങ്കില്‍ വളരെ കരുതലോടെ മാത്രം യാത്ര ചെയ്യുക. നിങ്ങള്‍ക്ക് ക്ഷീണവും ആലസ്യവും തോന്നാമെന്നതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണം. കുട്ടികളെ ഓര്‍ത്തോ ജോലിസംബന്ധമായോ നിങ്ങള്‍ ഉത്‌കണ്‌ഠാകുലനാണെങ്കില്‍ ശാന്തത പാലിക്കുക. അസ്വസ്ഥനായതുകൊണ്ട് ഒരു പ്രശ്‍നവും പരിഹരിക്കാന്‍ പറ്റുകയില്ല. പ്രശ്‍നങ്ങള്‍ക്ക് സംസാരിച്ച് പരിഹാരം കാണുക.ജോലി സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമയം നല്ലതല്ല. സമീപകാലത്ത് നിങ്ങള്‍ ചിലരുമായി ആലോചിച്ച ആപല്‍ക്കരമായ പദ്ധതികള്‍ ഉപേക്ഷിക്കുക. എതിരാളികളുമായോ മേലധികാരിമാരുമായോ തര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കുക.
മകരം: തൊഴില്‍പരമായി എല്ലാം നല്ലനിലയിലാണെങ്കിലും എന്തോ കുറവുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നാം. പ്രതികൂല ചിന്തകളും അശുഭപ്രതീക്ഷയും ഉപേക്ഷിക്കുക. നിങ്ങള്‍ അസ്വസ്ഥനാകുകയും പ്രശ്‍നങ്ങള്‍ ഉള്ളതിലേറെ പെരുപ്പിച്ചു കാണുകയും ചെയ്യും. ശാന്തനാകുക. എല്ലാം നല്ലനിലയിലാണ്. നിങ്ങളുടെ മനോഭാവമാണ് പ്രശ്‍നം. നിങ്ങൾക്ക് കഴിവുണ്ട്. വേഗത്തില്‍ ജോലിചെയ്യുന്നുമുണ്ട്. അത് ആളുകള്‍ അംഗീകരിക്കുകയും ചെയ്യുന്നു. ഔദ്യോഗിക ആവശ്യത്തിനായി യാത്രചെയ്യേണ്ടിവരും. ചെലവുകള്‍ അപ്രതീക്ഷിതമായി ഉയരും. സന്ധികളില്‍ ചെറിയ വേദനതോന്നുകയോ വലിയ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യാം. പോഷണകാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങള്‍ ഒഴിവാക്കുക. ബിസിനസ് പങ്കാളികളുമായി സംഘര്‍ഷമുണ്ടായേക്കാം. സൂക്ഷിക്കുക.
കുംഭം: ആത്മവിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി മുന്നോട്ടുപോകാനുള്ള സമയമാണിത്. ഇന്ന് നിങ്ങള്‍ ഒരേസമയം ദൃഢനിശ്ചയവും ചാഞ്ചല്യവും പ്രകടിപ്പിക്കും. അതായത് സാഹചര്യത്തിന് അനുസരിച്ച് നിങ്ങള്‍ സ്വയം മാറുന്നു. ഒരു കാല്‍പനിക ബന്ധം നിങ്ങളെ ഉല്ലാസഭരിതനാക്കും. മനോഹരമായ വസ്ത്രങ്ങള്‍, രുചികരമായ ആഹാരം, ചെറു ഉല്ലാസയാത്ര, പരസ്‌പരം സമാശ്വാസം പകരുന്ന സാമീപ്യം എന്നിവയൊക്കെ നിങ്ങള്‍ക്കും പ്രേമഭാജനത്തിനും സന്തോഷം പകരും. വിവാഹിതര്‍ക്ക് ദാമ്പത്യം സന്തുഷ്‌ടി നിറഞ്ഞതാകും. ഭിന്ന സാംസ്‌കാരിക പശ്ചാത്തലമുള്ളവരുമായി പരിചയപ്പെടാനിടവരും. തൊഴില്‍ പരമായും ഇന്ന് നല്ല ദിവസമാണ്. സാമൂഹ്യ പദവി ഉയരും. പങ്കാളിത്തം ഗുണകരമാകും.
മീനം: ഇന്നത്തെ ദിവസം ഹിതകരവും ഉന്മേഷകരവുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെ ആയിരിക്കും നിങ്ങള്‍ ഓരോ ചുവടും മുന്നോട്ടുവക്കുക. നിങ്ങളുടെ ഊര്‍ജസ്വലതയിലും വ്യക്തമായ തീരുമാനങ്ങളിലും നിങ്ങള്‍ക്കുതന്നെ അത്‌ഭുതം തോന്നും. ആരേയും മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എതിരാളികള്‍ക്ക് നിങ്ങളുടെ ഉത്സാഹം അത്ര സന്തോഷകരമായിരിക്കുകയില്ല. എന്നാല്‍ സഹപ്രവര്‍ത്തകരുടെ സഹകരണവും പ്രവൃത്തി വിജയവും ഉണ്ടാകും. വീട്ടില്‍ സമാധാന അന്തരീക്ഷമായിരിക്കും. ആരോഗ്യം തൃപ്‌തികരം. പതിവുജോലികള്‍ അനായാസം ചെയ്‌തുതീര്‍ക്കും. അമ്മയില്‍ നിന്നും നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.
മേടം: ഇന്ന് നിങ്ങൾ ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കും. മെഡിക്കൽ പ്രൊഫഷനിലും പൊതു സേവനങ്ങളിലും ഉള്ള ആളുകൾക്ക് ഇത് ഫലപ്രദമായ ദിവസമായിരിക്കും.
ഇടവം: നിങ്ങളുടെ മികച്ച പ്രവർത്തനത്തിന്‍റെ ഗുണമേന്മ എല്ലാവരെയും അത്‌ഭുതപ്പെടുത്തും. ഇന്ന് നിങ്ങൾ തീർച്ചയായും നിങ്ങളുടെ സഹപ്രവർത്തകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യും.
മിഥുനം: നിങ്ങളുടെ ഹൃദയം ബുദ്ധിയെക്കാൾ മുൻഗണന വികാരങ്ങൾക്ക് നൽകുന്നതിനാൽ ഇന്ന് പ്രതിസന്ധികൾ അനുഭവിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ആരാണ് നല്ലവൻ എന്ന് മനസിലാക്കാത്തവരും മനസ് മനസിലാക്കാൻ ആഗ്രഹിക്കാത്തവരുമാണ് അധികം പേരും. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ നല്ല വാർത്തകൾ എത്തും
കര്‍ക്കിടകം: ഭാവിയിലേക്കുള്ള പദ്ധതി നിങ്ങൾ ഇന്ന് ആസൂത്രണം ചെയ്യും. വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങും. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ദിവസാവസാനം ആവേശകരമായ പ്രതിഫലം ലഭിക്കും.