ETV Bharat / bharat

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും എത്താൻ ശ്രമിക്കുമെന്നും മോദി.

assembly election 2021  election date  modi latest news  മോദി വാര്‍ത്തകള്‍  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  കേരള തെരഞ്ഞെടുപ്പ് തിയതി
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനെന്ന് സൂചന നല്‍കി പ്രധാനമന്ത്രി
author img

By

Published : Feb 22, 2021, 9:15 PM IST

ന്യൂഡല്‍ഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പിന്‍റെ തിയതി മാര്‍ച്ച് ഏഴിന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തിയതി സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലായിരുന്നു മോദിയുടെ പരാമര്‍ശം. തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും എത്താൻ ശ്രമിക്കുമെന്നും മോദി പറഞ്ഞു.

കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമബം​ഗാൾ, അസം സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. കേരളത്തിലെ പാര്‍ട്ടികളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ചര്‍ച്ച നടത്തിയപ്പോള്‍ വിവിധ തിയതികളാണ് ഉയര്‍ന്നുകേട്ടത്. ഏപ്രില്‍ അവസാനം വേണമെന്ന് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും നിര്‍ദേശം വച്ചപ്പോള്‍ മെയ്‌ മാസത്തില്‍ തെരഞ്ഞെടുപ്പ് മതിയെന്നായിരുന്നു ബിജെപി അഭിപ്രായപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.