ETV Bharat / bharat

അസം കൊടുങ്കാറ്റ്; 23 മരണം സംഭവിച്ചതായി റിപ്പോർട്ട്

വിശദമായ നാശനഷ്‌ട വിലയിരുത്തൽ പ്രക്രിയയും ധനസഹായം വേഗത്തിൽ വിതരണം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ സർക്കിൾ ലെവൽ ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചു

assam  assam storm death  storm  storm death  അസം കൊടുങ്കാറ്റ്  അസം കൊടുങ്കാറ്റ്; 23 മരണം സംഭവിച്ചതായി റിപ്പോർട്ട്  അസം കൊടുങ്കാറ്റ് റിപ്പോർട്ട്  അസം കൊടുങ്കാറ്റ് നാശനഷ്‌ട വിലയിരുത്തൽ
അസം കൊടുങ്കാറ്റ്; 23 മരണം സംഭവിച്ചതായി റിപ്പോർട്ട്
author img

By

Published : Apr 19, 2022, 7:45 PM IST

ഗുവാഹത്തി : അസമിൽ ഏപ്രിൽ-മാർച്ച് മാസങ്ങളിൽ ശക്തമായ കൊടുങ്കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 23 ആയി. അതിൽ 22 മരണങ്ങൾ ഏപ്രിൽ മാസത്തിലും ഒരു മരണം മാർച്ച് അവസാന വാരത്തിലും റിപ്പോർട്ട് ചെയ്‌തു. 3,109 വീടുകൾ പൂർണ്ണമായും 22,545 വീടുകൾ ഭാഗീകമായും തകർന്നു. 1,333 ഹെക്‌ടർ കൃഷി നാശവും റിപ്പോർട്ട് ചെയ്‌തു. നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിനായി സർക്കാർ സർക്കിൾ ലെവൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.

ടാർപോളിൻ, സൗജന്യ ദുരിതാശ്വാസ വസ്‌തുക്കൾ എന്നിവയുടെ വിതരണത്തിനായി വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. കാലാവസ്ഥ ദുരന്തം വിതച്ച മേഖലകളില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനും ദുരതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി സംസ്ഥാന ദുരന്തനിവാരണ സേന, ഫയർ ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സേനകളെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. ദുരിതാശ്വാസഫണ്ട് വിതരണം വേഗത്തിലാക്കുന്നതിനായി അതത് പ്രദേശങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ ആരംഭിച്ചിട്ടുണ്ട്.

Also read: അസമില്‍ ഒരു മാസത്തിനിടെ ഇടിമിന്നലിലും കൊടുങ്കാറ്റിലും ജീവന്‍ നഷ്‌ടമായത് 20 പേര്‍ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.