ദിസ്‌പൂർ: അസം രണ്ടാം ഘട്ട വോട്ടെടുപ്പിൽ 75 ശതമാനം പോളിങ്. 13 ജില്ലകളിലെ 39 നിയോജകമണ്ഡലങ്ങളിലായിരുന്നു രണ്ടാം ഘട്ട വോട്ടെടുപ്പ്. വൈകിട്ട് ആറ് മണിയോടെ പോളിങ് അവസാനിച്ചു. കോൺഗ്രസ് നേതാവ് സുസ്‌മിത ദേവ്, ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് പ്രസിഡൻ്റ് ബദ്രുദ്ദീൻ അജ്‌മൽ, റെയിൽവേ മുൻ സഹമന്ത്രി രാജൻ ഗോഹെയ്ൻ എന്നിവര്‍ രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി.
ഇവിഎമ്മുകളുടെ തകരാറുമൂലം സിൽചാറിലെയും നാഗോണിലെയും പോളിങ് സ്റ്റേഷനുകളിൽ വോട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ആകെ 345 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. അടുത്ത ഘട്ട വോട്ടെടുപ്പ് ഏപ്രിൽ ആറിനാണ്.