ദിസ്‌പൂർ: കാണ്ടാമൃഗത്തിന്‍റെ കൊമ്പും കള്ളക്കടത്തുകാരെയും സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് അസം പൊലീസ്. യഥാക്രമം അഞ്ച്, രണ്ട് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. കള്ളക്കടത്ത് നടത്തുന്ന മൂന്ന് പേരുടെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ബസ എന്ന അതൗർ റഹ്മാൻ (35), കല എന്ന അബ്‌ദുൽ മത്തീൻ (36), നാൽകോ എന്ന അസ്മത്ത് അലി (35) എന്നിവരുടെ വിവരമാണ് പുറത്ത് വിട്ടത്. ഇവരെപ്പറ്റി വിവരം പൊലീസിന് നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും സ്‌പെഷ്യൽ ഡിജി ജിപി സിങ് പറഞ്ഞു.
ALSO READ: ഭാരതരത്ന ജേതാക്കളുടെ പേര് പെൻസിലിൽ, മൈക്രോ ആർട്ടിൽ വിസ്‌മയം തീർത്ത് ആദർശ്