ETV Bharat / bharat

അസമില്‍ അനധികൃത വാക്സിന്‍ വിതരണം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ചീഫ് മെഡിക്കൽ, ഹെൽത്ത് ഓഫീസർ ഡോ. പി കെ റോയിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുമിത് സട്ടവാൻ പറഞ്ഞു.

author img

By

Published : May 13, 2021, 3:43 PM IST

 Cachar district unauthorised vaccine unauthorised vaccine in Assam vaccine from 'unauthorised' centre in Assam Silchar news Assam investigates unauthorised Covid vaccination Assam Covid അസമില്‍ അനധികൃത വാക്സിന്‍ വിതരണം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍ അസമില്‍ അനധികൃത വാക്സിന്‍ വിതരണം അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍ അസം വാക്സിന്‍
അസമില്‍ അനധികൃത വാക്സിന്‍ വിതരണം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ദിസ്പൂര്‍: അസമില്‍ ഒരു വിഭാഗം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അനധികൃതമായി വാക്സിന്‍ വിതരണം ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. വാക്‌സിൻ ലഭിച്ചവരുടെ പേരുകൾ സർക്കാരിന്‍റെ കൊവിൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു രേഖയും സൂക്ഷിക്കാതെ ബുധനാഴ്ച 80 പേർക്ക് കുത്തിവയ്പ് നൽകിയതായാണ് റിപ്പോര്‍ട്ട്.

Read Also……അനധികൃത റെംഡെസിവിർ വില്‍പ്പന; ആശുപത്രി ഡയറക്ടര്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍

സിൽചാർ സിവിൽ ആശുപത്രിയുടെ പരിസരത്തുള്ള വാക്സിനേഷന്‍ കേന്ദ്രത്തില്‍ വെച്ചാണ് കുത്തിവെപ്പ് നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ചീഫ് മെഡിക്കൽ, ഹെൽത്ത് ഓഫീസർ ഡോ. പി കെ റോയിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുമിത് സട്ടവാൻ പറഞ്ഞു. ഇത് ഗുരുതരമായ സംഭവമാണെന്നും അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും സട്ടവാൻ പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും വാക്‌സിനുകളുടെ അഭാവം നേരിടുന്ന സാഹചര്യത്തിലാണ് ഈ സംഭവം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.