ഗുവഹത്തി: കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്‌ടപ്പെടുന്ന സുരക്ഷ സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള സഹായധനം 50 ലക്ഷമാക്കി വര്‍ധിപ്പിച്ച് അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം.
നിലവില്‍ നല്‍കുന്ന 20 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷമായി ഉയര്‍ത്തിയാണ് നടപടിയെന്ന് സർക്കാർ വക്താവും ജലവിഭവ മന്ത്രിയുമായ പിജുഷ് ഹസാരിക മാധ്യമങ്ങളെ അറിയിച്ചു. സൈനികര്‍, കേന്ദ്ര സായുധ പൊലീസ് സേന, സംസ്ഥാന പൊലീസ് സേന, ഹോം ഗാർഡുകൾ, ഗ്രാമ പ്രതിരോധ പാർട്ടി (വി.ഡി.പി) വളണ്ടിയർമാർ എന്നിവരുടെ അടുത്ത ബന്ധുക്കള്‍ക്കാണ് സഹായം ലഭിക്കുക.
പ്രക്ഷോഭത്തിനു പുറമെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഇടതു - തീവ്രവാദ സംഘവുമായുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയവയില്‍ മരണം സംഭവിച്ചാലും സഹായധനം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ മന്ത്രിസഭ യോഗത്തില്‍ കൈക്കൊണ്ടു.
ALSO READ: 'പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്‌വത്‌ക്കരിച്ച രാജ്യം': യു.എന്നില്‍ ഇന്ത്യ