ETV Bharat / bharat

ഇവിഎം യന്ത്രം സ്ഥാനാര്‍ഥിയുടെ കാറില്‍; അന്വേഷണത്തിന് മജിസ്ട്രേറ്റ് ഉത്തരവ് - മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവ്

രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് ബിജെപി എംഎൽഎയുടെ ഭാര്യയുടെ വാഹനത്തിൽ ഇവിഎം മെഷീനുകൾ കണ്ടെത്തിയത്.

Assam EVM row  Police arrest three in Assam EVM row  magisterial probe in Assam EVM row  അസം ഇവിഎം മെഷീൻ കണ്ടെത്തി  ബിജെപി എംഎൽഎയുടെ ഭാര്യയുടെ വാഹനം  ഇവിഎം കണ്ടെത്തി  മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവ്  അസമിൽ ഇവിഎം മെഷീൻ കണ്ടെത്തിയ സംഭവം
അസമിൽ ഇവിഎം മെഷീൻ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ; മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവ്
author img

By

Published : Apr 4, 2021, 8:57 AM IST

ദിസ്‌പൂർ: അസമിൽ ബിജെപി സ്ഥാനാർഥിയുടെ ഭാര്യയുടെ വാഹനത്തിൽ നിന്ന് ഇവിഎം യന്ത്രം കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പെരെ അറസ്റ്റ് ചെയ്‌തു. വിഷയത്തിൽ കരിംഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

കരിംഗഞ്ച് ഡി.എം അൻപാമുദൻ എം.പിയാണ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് രജേഷൻ ടെറാങ് ആണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് ബിജെപി എംഎൽഎയുടെ ഭാര്യയുടെ വാഹനത്തിൽ ഇവിഎം മെഷീനുകൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് മൂന്ന് പെരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ പൊലീസ് രണ്ട് എഫ്ഐആർ ആണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. വിഷയത്തിൽ പിസൈഡിങ് ഓഫീസർ, മൂന്ന് പോളിങ് ഓഫീസർ, എക്‌സ്‌കോട്ട് ഓഫിസർ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മിഷൻ വെള്ളിയാഴ്‌ച സസ്‌പെൻഡ് ചെയ്‌തിരുന്നു. കൂടാതെ ആ പോളിങ് സ്റ്റേഷനിൽ റീപോളിങ്ങിനും കമ്മിഷൻ ഉത്തരവിട്ടു.

കൂടുതൽ വായിക്കാൻ: അസമിൽ ബിജെപി എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇവിഎം മെഷീൻ കണ്ടെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.