ഹൈദരാബാദ്: സ്വന്തം മക്കൾ ജീവിതത്തിൽ വിജയം കൈവരിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. അത്തരത്തിൽ ഒരു പൊലീസ് എന്ന നിലയിലും അതിലേറെ ഒരു പിതാവ് എന്ന നിലയിലും, അസം ഡിജിപി ജ്ഞാനേന്ദ്ര പ്രതാപ് സിങ്ങിന് ഇന്ന് ഏറെ സന്തോഷമുള്ള ദിനമാണ്. സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ നിന്നും പാസിംഗ് ഔട്ട് കഴിഞ്ഞിറങ്ങിയ തന്‍റെ പ്രിയപ്പെട്ട മകൾ ഐശ്വര്യ സിങ്ങിനെ നോക്കി സല്യൂട്ട് ചെയ്യുമ്പോൾ, ആ പിതാവിന് എത്രമാത്രം അഭിമാനം തോന്നിയിട്ടുണ്ടാകുമെന്ന് ഊഹിക്കാൻ പോലും പ്രയാസമായിരിക്കും.
-
Words fail me. Received the salute from daughter @aishwarya_ips as she passed out of @svpnpahyd today. Picture courtesy @lrbishnoiips pic.twitter.com/aeHoj9msYG
— GP Singh (@gpsinghips) February 11, 2023 " class="align-text-top noRightClick twitterSection" data="
">Words fail me. Received the salute from daughter @aishwarya_ips as she passed out of @svpnpahyd today. Picture courtesy @lrbishnoiips pic.twitter.com/aeHoj9msYG
— GP Singh (@gpsinghips) February 11, 2023Words fail me. Received the salute from daughter @aishwarya_ips as she passed out of @svpnpahyd today. Picture courtesy @lrbishnoiips pic.twitter.com/aeHoj9msYG
— GP Singh (@gpsinghips) February 11, 2023
ഡിജിപി ആയ അച്ഛനും ഐപിഎസ് ഉദ്യോഗസ്ഥയായ മകളും പരസ്‌പരം സല്യൂട്ട് ചെയ്യുന്ന വീഡിയോ നെറ്റിസൺ ലോകത്തിന്‍റെയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഏറെ ഹൃദയസ്‌പർശിയായ വീഡിയോ ജ്ഞാനേന്ദ്ര പ്രതാപ് തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. 'വാക്കുകൾ എന്നെ പരാജയപ്പെടുത്തുന്നു' എന്ന അടിക്കുറിപ്പോടുകൂടി ആ പിതാവ് തന്‍റെ അഭിമാന നിമിഷം പങ്കുവച്ചു.
-
Stuff dreams are made of. At Passing Out Parade of 74 RR @aishwarya_ips pic.twitter.com/qAm6hpWtzP
— GP Singh (@gpsinghips) February 11, 2023 " class="align-text-top noRightClick twitterSection" data="
">Stuff dreams are made of. At Passing Out Parade of 74 RR @aishwarya_ips pic.twitter.com/qAm6hpWtzP
— GP Singh (@gpsinghips) February 11, 2023Stuff dreams are made of. At Passing Out Parade of 74 RR @aishwarya_ips pic.twitter.com/qAm6hpWtzP
— GP Singh (@gpsinghips) February 11, 2023
ഇതിനുപുറമേ മകളുടെ പാസിംഗ് ഔട്ട് പരേഡ് ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കിട്ടു. ചിത്രങ്ങൾക്കും വീഡിയോയ്‌ക്കും താഴെ നിരവധി പേരാണ് അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തിയിരിക്കുന്നത്.