ഗുവഹാത്തി: ബിജെപിയില്‍ ചേരാൻ പ്രതിപക്ഷ എംഎല്‍എമാരോട് ആഹ്വാനം ചെയ്‌ത് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ. നാല് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എ ആയ രുപ്‌ജ്യോതി കുർമി ബിജെപിയില്‍ ചേരുന്നതിനെ കുറിച്ച് സൂചന നല്‍കിയിരുന്നു. തേയില്‍ തോട്ട തൊഴിലാളികളുടെ ഗോത്രത്തില്‍ നിന്നുള്ള ഏക എംഎല്‍എ ആയ രൂപ്‌ജ്യോതി കുർമി കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന രാജിവച്ചിരുന്നു. പിന്നാലെയായിരുന്നു പാര്‍ട്ടി മാറിയേക്കുമെന്ന സൂചന അദ്ദേഹം നല്‍കിയത്. ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കവെയാണ് ഹിമന്ദ ബിശ്വയുടെ ആഹ്വാനം.
"അഞ്ചുവർഷമായി ,അവർ പ്രതിപക്ഷx എന്തു ചെയ്യും? അവർ ഞങ്ങളോടൊപ്പം ചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജാതി, മത, മത വ്യത്യാസമില്ലാതെ ഞങ്ങൾ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നം"- ഹിമന്ദ ബിശ്വ പറഞ്ഞു
കുർമിയുടെ രാജി
നേതാക്കൾ താഴേത്തട്ടിലുള്ള തൊഴിലാളികളുടെ ശബ്ദം കേൾക്കുന്നില്ലെന്നും അതിനാൽ സംഘടന വളരെ ദുർബലമായിത്തീർന്നുവെന്നും ആരോപിച്ചാണ് രുപ്‌ജ്യോതി കുർമി പാര്‍ട്ടി വിട്ടത്. സംസ്ഥാന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനമുയര്‍ത്തിയാണ് കുർമി രാജിപ്രഖ്യാപനം നടത്തിയത്.
also read: ജമ്മുകശ്മീര്‍ നേതാക്കളുടെ സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വോട്ടെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും പരാജയപ്പെട്ടത് പാർട്ടിയിലെ പോരായ്‌മകളുടെ തെളിവാണെന്നും കുർമി ആരോപിച്ചു. തേയിലെ തൊഴിലാളികളുടെ ഗോത്രത്തിൽ നിന്നോ പാർശ്വവത്കരിക്കപ്പെട്ട മറ്റ് സമുദായങ്ങളിൽ നിന്നോ എത്തുന്നവർക്ക് അവസരം നൽകാൻ പാർട്ടി നേതൃത്വം തയാറാകുന്നില്ല. അതേസമയം ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർക്ക് പാർട്ടിയിൽ കൂടുതല്‍ പ്രാധാന്യം നൽകുന്നതായി കാണുന്നുവെന്നും കുർമി പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് രാജി തുടരുന്നു
കുർമിയുടെ രാജി പാർട്ടിക്ക് നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് ദെബബ്രത സൈകിയ പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ തുടരെ രാജിയാണ്. അപ്പർ ആസാമിലെ മരിയാനി നിയോജക മണ്ഡലത്തിലെ എംഎൽഎ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
also read: 'സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിന്‍റെ സ്വത്ത്' ; അനുനയ സ്വരവുമായി അജയ് മാക്കൻ
ഗുവാഹത്തി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റും മഹിള കോൺഗ്രസ് മുൻ ദേശീയ ഭാരവാഹിയുമായിരുന്ന ജൂറി ശർമ ബോർഡോലോയും വെള്ളിയാഴ്ച പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. നൂറിലധികം അനുയായികൾ തന്നോടൊപ്പം പാർട്ടി വിടാൻ തീരുമാനിച്ചതായും ബോർഡോലോയി പറഞ്ഞിരുന്നു.
കുറയുന്ന കോണ്‍ഗ്രസ് അംഗബലം
കുർമി രാജിവച്ചതോടെ 126 അംഗ അസംബ്ലിയിൽ കോൺഗ്രസിന്‍റെ അംഗബലം 28 ആയി കുറഞ്ഞു. ബിജെപിക്ക് നിലവിൽ 60 എംഎൽഎമാരുണ്ട്. സഖ്യകക്ഷികളായ എജിപിക്ക് ഒമ്പതും യുപിപിഎല്ലിന് അഞ്ച് പ്രതിനിധികളുമുണ്ട്. 2001 മുതൽ തുടർച്ചയായി മൂന്ന് തവണ അസമിൽ അധികാരത്തിലിരുന്ന കോൺഗ്രസ് 2016 മുതല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിന്‍റെ പ്രതിപക്ഷമാണ്.