മുംബൈ : ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് (ജിഎസ്ആർടിസി) 1,282 പൂർണ നിർമ്മിത ബസുകൾക്ക് ഓർഡർ ലഭിച്ചതായി വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡ് അറിയിച്ചു (Ashok Leyland receives order for buses from GSRTC). ഏറ്റവും പുതിയ ഓർഡർ സംസ്ഥാന ഗതാഗത സ്ഥാപനങ്ങളിൽ നിന്നുള്ള ഓർഡർ ബുക്കിനെ 4,000 ബസുകളിലേക്ക് ഉയർത്തിയതായി കമ്പനി പറയുന്നു.
ഒരു സംസ്ഥാന ഗതാഗത സ്ഥാപനത്തിൽ നിന്നുള്ള ഏറ്റവും വലിയ ഓർഡറിന്‍റെ നിബന്ധനകൾ പ്രകാരം, അശോക് ലെയ്‌ലാൻഡ് 55 സീറ്റുകളുള്ള പൂർണ്ണമായി അസംബിൾ ചെയ്‌ത ബിഎസ് VI ഡീസൽ ബസുകൾ ഘട്ടം ഘട്ടമായി ജിഎസ്ആർടിസിയിൽ എത്തിക്കും. ജിഎസ്ആർടിസിക്ക് അശോക് ലെയ്‌ലാൻഡുമായി ദീർഘകാല ബന്ധമുണ്ടെന്ന് മീഡിയം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങളുടെ പ്രസിഡന്‍റ് സഞ്ജീവ് കുമാർ പറഞ്ഞു.
ഏറ്റവും പുതിയ ഓർഡർ സംസ്ഥാന ഗതാഗത സ്ഥാപനങ്ങളിൽ നിന്നുള്ള ഞങ്ങളുടെ ഓർഡർ ബുക്കിനെ 4,000- ലധികം ബസുകളിലേക്ക് ഉയർത്തുന്നു. 11 മീറ്റർ പൂർണ്ണമായി അസംബിൾ ചെയ്‌ത ഡീസൽ ബസുകൾ, ഇൻ-ഹൗസ് വികസിപ്പിച്ച iGen6 BS VI OBD II സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന AIS 052, AIS 153 CMVR എന്നിവയ്ക്ക് അനുസൃതമായ ബസ് ബോഡി നിലവാരം നിലനിര്‍ത്തുകയും ചെയ്യുമെന്ന് കുമാർ കൂട്ടിച്ചേർത്തു.
തങ്ങളുടെ ബസുകൾ അത്യാധുനിക സാങ്കേതികവിദ്യയ്ക്കും കാര്യക്ഷമതയ്ക്കും കരുത്തിനും ഒപ്പം അതിനൊത്ത വിലയ്‌ക്കും ഉയർന്ന വ്യവസായ നിലവാരത്തിനും പേരുകേട്ടതാണെന്നും കമ്പനിയുടെ ഉദ്യോഗസ്ഥർ പറഞ്ഞു.
ടാന്‍സാനിയ പൊലീസിന് അശോക് ലെയ്‌ലാന്‍ഡിന്‍റെ വാഹനങ്ങള്‍ : ടാന്‍സാനിയ പൊലീസിന് വാഹനങ്ങള്‍ കൈമാറി മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ്. 150 ട്രക്കുകളും ബസുകളുമാണ് ടാന്‍സാനിയ പൊലീസിന് കമ്പനി കൈമാറിയത്. അശോക് ലെയ്‌ലാന്‍ഡും ടാന്‍സാനിയ ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള കരാറിന്‍റെ ഭാഗമായാണ് വാഹനങ്ങള്‍ വിതരണം ചെയ്‌തത്.
ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് - ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച വായ്‌പയുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ നിര്‍മിച്ചത്. പൊലീസ് സ്റ്റാഫ് ബസുകള്‍, 4X4 പൊലീസ് ട്രൂപ്പ് കാരിയറുകള്‍, ആംബുലന്‍സുകള്‍, റിക്കവറി ട്രക്കുകള്‍, മറ്റ് ലോജിസ്റ്റിക് വാഹനങ്ങള്‍ എന്നിവയാണ് കൈമാറിയതെന്ന് അശോക് ലെയ്‌ലാന്‍ഡ് പ്രസ്‌താവനയിലൂടെ അറിയിച്ചു.
നിലവില്‍ ടാന്‍സാനിയ പൊലീസ് ഫോഴ്‌സ് ഉപയോഗിക്കുന്ന 475 വാഹനങ്ങള്‍ക്ക് പുറമെയാണിതെന്ന് അശോക് ലെയ്‌ലാന്‍ഡ് പ്രസിഡന്‍റ് അമന്‍ദീപ് സിങ് വ്യക്തമാക്കി. വരും മാസങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ വിതരണം ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ALSO READ: കൂടുതല്‍ കരുത്ത്, പുതിയ ടിപ്പറുമായി അശോക് ലെയ്‌ലാൻഡ് AVTR 4825
ALSO READ: വിദേശ നിരത്തുകളില്‍ സജീവമാകാന്‍ അശോക് ലെയ്‌ലാന്‍ഡ് ; ബംഗ്ലാദേശിലേക്ക് 200 ട്രക്കുകള്‍