ETV Bharat / bharat

റിപ്പോര്‍ട്ടുകള്‍ വാസ്‌തവ വിരുദ്ധം, കോൺഗ്രസ് അധ്യക്ഷ സ്ഥാനം വാഗ്‌ദാനം ചെയ്‌തിട്ടില്ലെന്ന് അശോക് ഗെലോട്ട് - national politics

തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി നേതാക്കള്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത വാസ്‌തവ വിരുദ്ധമാണെന്നും ഗെലോട്ട് പറഞ്ഞു

അശോക് ഗെലോട്ട്  കോൺഗ്രസ് അധ്യക്ഷ സ്ഥാനം  Ashok Gehlot and post of Congress President  Congress President  Ashok Gehlot  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്  Rajasthan Chief Minister Ashok Gehlot  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി  Sonia Gandhi  രാഹുൽ ഗാന്ധി  Rahul Gandhi  national news  Rajasthan politics  national politics  indian national congress
റിപ്പോര്‍ട്ടുകള്‍ വാസ്‌തവ വിരുദ്ധം, കോൺഗ്രസ് അധ്യക്ഷ സ്ഥാനം വാഗ്‌ദാനം ചെയ്‌തിട്ടില്ലെന്ന് അശോക് ഗെലോട്ട്
author img

By

Published : Aug 24, 2022, 6:43 PM IST

ജയ്‌പൂര്‍: പുതിയ പാർട്ടി അധ്യക്ഷനായി തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പുതിയ കോൺഗ്രസ് അധ്യക്ഷനെ സംബന്ധിച്ച് എഐസിസി മാനദണ്ഡങ്ങൾക്ക് അനുസൃതമായി തീരുമാനമെടുക്കും എന്ന റിപ്പോർട്ടുകൾ വാസ്‌തവ വിരുദ്ധമാണെന്ന് ഗെലോട്ട് ജയ്‌പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബറില്‍ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെയും ഗുജറാത്തിലെ മുഖ്യ നിരീക്ഷകന്‍റെയും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലാണ് തന്‍റെ ശ്രദ്ധയെന്നും ഗെലോട്ട് പറഞ്ഞു.

'എന്നെ ഉത്തരവാദിത്തം ഏല്‍പിച്ചത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. 2023ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്', അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തുന്ന തരത്തിൽ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും ഔദ്യോഗിക തീരുമാനം വരാതെ മാധ്യമങ്ങള്‍ ഊഹാപോഹങ്ങൾ നടത്തേണ്ടതില്ലെന്നും ഗെലോട്ട് വ്യക്തമാക്കി. അടുത്ത കോൺഗ്രസ് അധ്യക്ഷനായി ഗെലോട്ട് അടുത്തിടെ രാഹുൽ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചിരുന്നു.

രാജ്യത്തുടനീളമുള്ള കോൺഗ്രസ് പ്രവർത്തകരുടെ വികാരം കണക്കിലെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം സ്വീകരിക്കണമെന്ന് ഗെലോട്ട് പറഞ്ഞു. 'രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷന്‍ ആയില്ലെങ്കിൽ രാജ്യത്തെ കോൺഗ്രസുകാർക്ക് നിരാശയായിരിക്കും. പലരും പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തി വീട്ടിൽ ഇരിക്കും, ഞങ്ങളാകും കഷ്‌ടപ്പെടുക. രാജ്യത്തെ സാധാരണക്കാരായ കോൺഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി രാഹുൽ ഗാന്ധി സ്വയം ഈ പദവി സ്വീകരിക്കണം', ഗെലോട്ട് ആവശ്യപ്പെട്ടു.

പാർട്ടിക്കുള്ളിൽ പോലും രാഹുലിനെ പുതിയ അധ്യക്ഷന്‍ ആക്കണമെന്ന അഭിപ്രായമുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹം അധ്യക്ഷനാകുന്നതിനെ പിന്തുണച്ചാണ് ഏകകണ്‌ഠമായ അഭിപ്രായം. അതിനാൽ, അദ്ദേഹം അധ്യക്ഷ സ്ഥാനം സ്വീകരിക്കുമെന്ന് കരുതുന്നതായും ഗലോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.