ജയ്‌പൂര്‍: രാജസ്ഥാനില്‍ മന്ത്രിസഭ പുനസംഘടനയുടെ (Rajasthan cabinet reshuffling) ഭാഗമായി പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ (Ashok Gehlot) നേതൃത്വത്തില്‍ 15 മന്ത്രിമാരാണ് ഗവർണറുടെ വസതിയിൽ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുക( oath-taking ceremony at Governor's house).
സച്ചിൻ പൈലറ്റിന്‍റെ (Sachin Pilot) വിശ്വസ്തരായ ഹേമരം ചൗധരി, മുരാരി ലാൽ മീണ, സാഹിദ ഖാൻ, രാജേന്ദ്ര സിങ് ഗുധ, ബ്രിജേന്ദ്ര ഓല എന്നിവരും പുതിയ മന്ത്രിസഭയുടെ ഭാഗമാണ്. മഹേന്ദ്രജീത് സിങ് മാളവ്യ, ശകുന്തള റാവത്ത്, ഗോവിന്ദ് റാം മേഘ്‌വാൾ, മഹേഷ് ജോഷി, രാംലാൽ ജാട്ട് , വിശ്വേന്ദ്ര സിംഗ്, മംമ്ത ഭൂപേഷ്, ടിക്കാറാം ജൂലി തുടങ്ങിയവരാണ് മറ്റ് മന്ത്രിമാര്‍.
പുതിയ മന്ത്രിമാരുടെ പട്ടിക കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്ര പുറത്ത് വിട്ടിരുന്നു. മൂന്ന് മന്ത്രിമാരെ ക്യാബിനറ്റ് റാങ്കിലേക്ക് ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
also read: Udham Singh: ഉധം സിങ്, ബ്രിട്ടീഷുകാരോട് പകരം ചോദിക്കാൻ 20 വര്‍ഷം കാത്ത പോരാളി
അതേസമയം കഴിഞ്ഞ ദിവസമാണ് പുനസംഘടനയുമായി ബന്ധപ്പെട്ട് ഗെലോട്ട് സര്‍ക്കാറിലെ മുഴുവന്‍ മന്ത്രിമാരും രാജി സമര്‍പ്പിച്ചത്. ശനിയാഴ്‌ച വൈകിട്ട് ഏഴ് മണിക്ക് ഗെലോട്ടിന്‍റെ അധ്യക്ഷതയിൽ മന്ത്രിസഭായോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജി.