ETV Bharat / bharat

ആതിഖ് അഹമ്മദിന്‍റെ മകനെ എൻകൗണ്ടർ ചെയ്‌ത സംഘത്തിന് പാരിതോഷികം ; പ്രഖ്യാപനം അയോധ്യ സന്യാസി രാജു ദാസിന്‍റേത്

ഓപറേഷനിൽ പങ്കെടുത്ത എസ്‌ടിഎഫ് സംഘത്തെ അഭിനന്ദിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്ത് വന്നിരുന്നു. ഇതിന് പുറമെ അയോധ്യയിലെ സന്യാസിമാരും തങ്ങളുടെ പ്രതികരണം അറിയിക്കുകയും യുപി എസ്‌ടിഎഫ് ടീമിനെ അഭിനന്ദിക്കുകയും ചെയ്‌തു

Priest Raju Das announces reward to STF  ആതിഖ് അഹമ്മദിന്‍റെ മകൻ അസദ് അഹമ്മദിനെ എൻകൗണ്ടർ  യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്  അതിഖ് അഹമ്മദ്  അസദ് അഹമ്മദ്  യുപി മുഖ്യമന്ത്രി  എസ്‌ടിഎഫ്  അയോധ്യ സന്യാസി
ആതിഖ് അഹമ്മദ്
author img

By

Published : Apr 14, 2023, 2:05 PM IST

Updated : Apr 14, 2023, 2:23 PM IST

അയോധ്യ: ഗുണ്ടാത്തലവന്‍ ആതിഖ് അഹമ്മദിന്‍റെ മകൻ അസദ് അഹമ്മദിനെ ഏറ്റുമുട്ടലിൽ വധിച്ച യുപി എസ്‌ടിഎഫിന് (സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്) 51,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോധ്യയിലെ ഹനുമാൻഗർഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരി രാജു ദാസ്. പ്രയാഗ്‌രാജിലെ പ്രസിദ്ധമായ ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ അസദും കൂട്ടാളി ഗുലാം മുഹമ്മദും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഝാൻസി ജില്ലയിലെ ബബിന മേഖലയിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്.

ഓപറേഷനിൽ പങ്കെടുത്ത എസ്‌ടിഎഫ് സംഘത്തെ അഭിനന്ദിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്ത് വന്നിരുന്നു. ഇതിന് പുറമെ അയോധ്യയിലെ സന്യാസിമാരും തങ്ങളുടെ പ്രതികരണം അറിയിക്കുകയും യുപി എസ്‌ടിഎഫ് ടീമിനെ അഭിനന്ദിക്കുകയും ചെയ്‌തു. യോഗി സർക്കാർ അധികാരത്തിൽ തുടരുമെന്നതിനാൽ ഗുണ്ടാസംഘങ്ങൾ സംസ്ഥാനം വിടാൻ സന്യാസിമാര്‍ പ്രസ്‌താവനയിൽ പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി സർക്കാരും ബാബ (യോഗി ആദിത്യനാഥ്) മുഖ്യമന്ത്രിയുമുള്ളിടത്തോളം കാലം ഗുണ്ടാസംഘങ്ങള്‍ ഒന്നുകിൽ സംസ്ഥാനം വിടുകയോ അല്ലെങ്കിൽ അവരുടെ ആശയങ്ങൾ മാറ്റുകയോ ചെയ്യുന്നതാണ് നല്ലതെന്ന് രാജു ദാസ് മുന്നറിയിപ്പ് നല്‍കി. ഉമേഷ് പാൽ വധക്കേസിൽ ഉൾപ്പെട്ട മറ്റ് ക്രിമിനലുകളോടും സമാനമായ രീതിയിൽ ഏറ്റുമുട്ടണമെന്നും ആരെയും ഒഴിവാക്കരുതെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെയും യുപി എസ്‌ടിഎഫിന്‍റെയും ആവശ്യമെന്നും ദാസ് പറഞ്ഞു.

എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് മുഖ്യപ്രതി: തടവിലാക്കപ്പെട്ട ഗുണ്ടാ-രാഷ്ട്രീയ പ്രവർത്തകൻ ആതിഖ് അഹമ്മദിന്‍റെ മൂന്നാമത്തെ മകനാണ് അസദ് അഹമ്മദ് (20). അസദ്, സഹായി ഗുലാം മുഹമ്മദ് (40) എന്നിവരെ യുപി പൊലീസിന്‍റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് വ്യാഴാഴ്‌ച ഝാൻസിക്ക് സമീപം ബൈക്കിൽ തടഞ്ഞു നിർത്തിയ ശേഷം വെടിവയ്‌പ്പിൽ കൊലപ്പെടുത്തുകയായിരുന്നു.

2005ൽ ബിഎസ്‌പി നിയമസഭാംഗം രാജു പാല്‍ കൊസക്കേസിലെ പ്രധാന സാക്ഷിയായ പ്രയാഗ്‌രാജ് അഭിഭാഷകൻ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 50 ദിവസമായി ഇരുവരും ഒളിവിലായിരുന്നു. ആതിഖും സഹോദരൻ അഷ്‌റഫുമാണ് എംഎൽഎയുടെ കൊലപാതകത്തിൽ മുഖ്യപ്രതികൾ.

അസദിന്‍റെയും ഗുലാം മുഹമ്മദിന്‍റെയും മരണത്തോടെ കൊല്ലപ്പെട്ട ഉമേഷ് പാല്‍ കൊലപാതകത്തിലെ പ്രതികളുടെ എണ്ണം നാലായി. സബർമതി ജയിലിൽ നിന്ന് ഝാൻസി വഴി പ്രയാഗ്‌രാജിലേക്ക് ആതിഖിനെ കൊണ്ടുവരുന്ന വാഹനവ്യൂഹത്തെ പതിയിരുന്ന് ആക്രമിക്കാൻ ഇരുവരും പദ്ധതിയിട്ടിരുന്നതായി സ്‌പെഷ്യൽ ഡിജി (ക്രമസമാധാനം) പ്രശാന്ത് കുമാർ പറഞ്ഞു. എൻകൗണ്ടർ വിവരങ്ങൾ പുറത്തായതോടെ കൊല്ലപ്പെട്ട ഉമേഷ് പാലിന് നീതിലഭിച്ചെന്ന് കുടുംബാംഗങ്ങളും പ്രതികരിച്ചു.

ഇതേ കേസിൽ ആതിഖ് അഹമ്മദിനെ കോടതിയിൽ ഹാജരാക്കിയ അന്നേ ദിവസം തന്നെയാണ് അസദ് അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇരുവരെയും കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട അസദ് അഹമ്മദ്.

Also Read: കേരളത്തിന് വിഷു കൈനീട്ടമായി വന്ദേഭാരത് എക്‌സ്‌പ്രസ് ; ചെന്നൈയിൽ നിന്ന് റാക്കുകൾ ഇന്ന് എത്തും, ഫ്ലാഗ് ഓഫ് ഏപ്രില്‍ 25ന്

Last Updated : Apr 14, 2023, 2:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.