ETV Bharat / bharat

അനുനയിപ്പിക്കാന്‍ ഹൈക്കമാൻഡ്; സിദ്ദു വികാരധീനന്‍, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും

സിദ്ദുവിന്‍റെ രാജി പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. ഇന്ന് പാര്‍ട്ടി നേതാക്കള്‍ സിദ്ദുവുമായി ചര്‍ച്ച നടത്തും.

navjot singh sidhu news  punjab news  punjab update  opposition leaders reaction on sidhu resignation  നവജ്യോത് സിങ് സിദ്ദു  പഞ്ചാബ് പിസിസി അധ്യക്ഷന്‍  Congress to 'wait and watch'  പഞ്ചാബ് പിസിസി
സിദ്ദുവിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; സിദ്ദും വികാരധീനന്‍, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും
author img

By

Published : Sep 29, 2021, 10:34 AM IST

ന്യൂഡല്‍ഹി: പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള നവജ്യോത് സിങ് സിദ്ദുവിന്‍റെ രാജി സ്വീകരിക്കാതെ ഹൈക്കമാൻഡ്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സിദ്ദു ഒരു വികാരധീനനായ മനുഷ്യനാണ്. അദ്ദേഹത്തിന് അല്പം കൂടി സമയം നല്‍കണം. കാത്തിരുന്ന് കാണാമെന്നാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന നയം.

  • It’s just not cricket ! What stands compromised in this entire ‘episode’ is the faith reposed in the (outgoing ?) PCC President by the Congress Leadership. No amount of grand standing can justify this breach of trust placing his benefactors in a peculiar predicament.

    — Sunil Jakhar (@sunilkjakhar) September 28, 2021 " class="align-text-top noRightClick twitterSection" data=" ">

സിദ്ദുവുമായി പാര്‍ട്ടി നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. സിദ്ദുവിന്‍റെ രാജി ഇതുവരെ പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കുമെന്നും എംഎല്‍എ ബാവ ഹെൻറി പറഞ്ഞു. സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. എല്ലാം ശരിയാകുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു. അതേസമയം സിദ്ദുവിന്‍റെ തീരുമാനത്തെ പരിഹസിച്ചും നേതാക്കള്‍ രംഗത്തെത്തി.

  • “Students” के आने से पहले “गुरु” चला गया।

    — Sambit Patra (@sambitswaraj) September 28, 2021 " class="align-text-top noRightClick twitterSection" data=" ">

ലക്ഷമെന്തന്നറിയാത്ത മിസൈലാണ് സിദ്ദുവെന്ന്‌ ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്‌ബീര്‍ ബാദല്‍ പറഞ്ഞു. ആദ്യം അമരീന്ദർ സിങ്ങിനെ അട്ടിമറിച്ച് പഞ്ചാബ്‌ കോണ്‍ഗ്രസ് പിസിസി അധ്യക്ഷനായി. പിന്നീട്‌ ആസ്ഥാനത്ത് നിന്നും ഇറങ്ങി. പഞ്ചാബിനെ രക്ഷിക്കാനാണെങ്കില്‍ അദ്ദേഹം മുംബൈയിലേക്ക് പോകണമെന്നും സുഖ്‌ബീര്‍ ബാദല്‍ പറഞ്ഞു.

എന്നാല്‍ ദളിത്‌ വിഭാഗത്തില്‍ നിന്നുള്ളയാളെ മുഖ്യമന്ത്രിയായി അംഗീകരിക്കാനുള്ള മടിയാണ് സിദ്ദുവിനെ രാജി വെക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബിജെപി നേതാവ്‌ തരുണ്‍ ചുഗ്‌ പറഞ്ഞു.

Read More: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു

പഞ്ചാബിന്‍റെ ഭാവിയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാനാകില്ലെന്ന് ചൂണ്ടികാട്ടിയാണ് നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി വെച്ചത്. എന്നാല്‍ കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ് ഡൽഹിക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് രാജി. പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് തന്‍റെ ലക്ഷ്യം. തനിക്ക് ഒത്തുതീർപ്പിന് സാധിക്കില്ലെന്നും സിദ്ദു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.