ETV Bharat / bharat

പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ നിരോധിച്ച് ജാർഖണ്ഡ് സർക്കാർ - ധുപൂർ നിയോജക മണ്ഡലം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി

As COVID-19 spikes, Jharkhand govt bans celebrations, congregation at public places  പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ നിരോധിച്ച് ജാർഖണ്ഡ് സർക്കാർ  ജാർഖണ്ഡ് സർക്കാർ  കൊവിഡ് വ്യാപനം  ഹോളി  holi  ധുപൂർ നിയോജക മണ്ഡലം  ഉപതെരഞ്ഞെടുപ്പ്
പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ നിരോധിച്ച് ജാർഖണ്ഡ് സർക്കാർ
author img

By

Published : Mar 27, 2021, 11:47 AM IST

റാഞ്ചി: സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ജാർഖണ്ഡ് സർക്കാർ. ഉത്സവങ്ങൾക്ക് മുന്നോടിയായാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. പൊതുസ്ഥലങ്ങളിലെ ഹോളി, ഷാബ്-ഇ-ബരാത്ത്, നവരാത്രി, രാംനവമി, ഈസ്റ്റർ ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും ജാർഖണ്ഡ് സർക്കാർ നിരോധനം ഏര്‍പ്പെടുത്തി. ഹോളി ആഘോഷങ്ങള്‍ വീടുകളില്‍ നടത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കണ്ടെയ്‌ന്‍മെന്‍റ് സോണിന് പുറത്ത് നിരോധനം ബാധകമല്ലെന്ന് ചീഫ് സെക്രട്ടറി സുഖ്ദേവ് സിംഗ് അറിയിച്ചു. കൂടാതെ മധുപൂർ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് 2020 ആഗസ്റ്റ് 21ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗനിർദേശങ്ങളാകും നടപ്പാക്കുക എന്നും സുഖ്ദേവ് സിംഗ് അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ റാഞ്ചി, ജംഷഡ്‌പൂര്‍ എന്നിവിടങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 206 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,175 ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.