മുംബൈ : ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ചെങ്കിലും ആര്യൻ ഖാന് ഇന്ന് ജയിൽ മോചിതനാകാൻ കഴിഞ്ഞില്ല. വൈകിട്ട് 5.30 നുള്ളിൽ ജാമ്യ നടപടികൾ പൂർത്തിയാക്കാനാകാത്തതിനാലാണ് ആര്യന് വെള്ളിയാഴ്‌ച കൂടി ജയിലിൽ തുടരേണ്ടിവരുന്നത്. ശനിയാഴ്‌ച രാവിലെ താരപുത്രനെ ജയിൽ മോചിതനാക്കും.
ജയിൽ ചട്ടപ്രകാരം ജാമ്യ ഉത്തരവ് വൈകിട്ട് 5.30 നുള്ളിൽ പുറത്തെ ജാമ്യപ്പെട്ടിയിൽ ( ബെയിൽ ബോക്‌സ്) നിക്ഷേപിക്കണം. എങ്കിൽ മാത്രമേ ജാമ്യം ലഭിച്ച ആൾക്ക് അന്ന് തന്നെ ജയിൽ മോചിതനാകാൻ സാധിക്കുകയുള്ളൂ. എന്നാൽ ആര്യന്‍റെ അഭിഭാഷകർക്ക് സമയ പരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനായില്ല.
ALSO READ : മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണണമെങ്കിൽ യുപിയിൽ വീണ്ടും യോഗി വരണം : അമിത് ഷാ
വ്യാഴാഴ്‌ചയാണ് ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്‍റ്, മുൻ മുന്‍ ധമേച്ച എന്നിവർക്കും ജാമ്യം ലഭിച്ചിരുന്നു. ഇരുവരും നാളെ ജയിൽ മോചിതരാകും.