മുംബൈ : ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് (വ്യാഴം) മാറ്റി. ബോംബെ ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത് നീട്ടിവച്ചത്.
മയക്കുമരുന്ന് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയിൽ സമർപ്പിച്ചിരുന്നു.
READ MORE: ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്‌ടോബർ 26 ലേക്ക് മാറ്റി
വാട്ട്‌സ്‌ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബിയും വാദിച്ചു. ഇവ പരിഗണിച്ചാണ് ആര്യന് ജാമ്യം നിഷേധിച്ചത്.
ഗോവയിലേക്ക് പോവുകയായിരുന്ന കോർഡീലിയ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ ഒക്‌ടോബർ 2ന് നടന്ന വിരുന്നില്‍ നിന്നാണ് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്‌ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികള്‍, അഞ്ച് ഗ്രാം എംഡി എന്നിവയാണ് എൻസിബി പിടിച്ചെടുത്തത്.