തെന്നിന്ത്യൻ സൂപ്പര്‍ താരം ആര്യ (Arya) നായകനായി എത്തുന്ന ഏറ്റവും പുതിയ ഹൊറർ സീരീസ് ആണ് 'ദി വില്ലേജ്' (Horror series The Village). 'ദി വില്ലേജ്' ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു (The Village will stream on Amazon Prime Video). നവംബർ 24നാണ് സ്‌ട്രീമിംഗ് ആരംഭിക്കുക (The Village Release).
തന്‍റെ കുടുംബത്തെ രക്ഷിക്കാനുള്ള ഒരു മനുഷ്യന്‍റെ രക്ഷാപ്രവർത്തനത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് 'ദി വില്ലേജ്'. ഇതേ പേരിലുള്ള ഗ്രാഫിക് ഹൊറർ നോവലിൽ (Graphic horror novel The Village) നിന്നും പ്രചോദനം ഉൾക്കൊണ്ട്, മിലിന്ദ് റാവു ഒരുക്കിയ സീരീസാണിത് (The Village directed by Milind Rau). ധീരജ് വൈദി, ദീപ്‌തി ഗോവിന്ദരാജൻ എന്നിവര്‍ക്കൊപ്പം അദ്ദേഹവും രചനയില്‍ പങ്കാളിയാണ്.
പ്രധാനമായും തമിഴില്‍ ഒരുക്കിയ സീരീസ്, മലയാളം, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും. എല്ലാ ഭാഷകളിലും ഇംഗ്ലീഷില്‍ സബ്‌ടൈറ്റിലുകള്‍ ലഭ്യമാകുമെന്നും ദി വില്ലേജ് റിലീസ് സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സ്‌റ്റുഡിയോ ശക്തി പ്രൊഡക്ഷന്‍റെ ബാനറില്‍ ബി എസ് രാധാകൃഷ്‌ണനാണ് 'ദി വില്ലേജി'ന്‍റെ നിർമാണം.
-
Dare to venture into these depths of fear! 😶🌫️#TheVillageOnPrime, Nov 24 only on @PrimeVideoIN@milindrau #KiranKonda @thespcinemas @DivyaPillaioffl @ActorMuthukumar @Aazhiya_ @highonkokken @Poojaram22 @theabishekkumar #NaveenGeorgeThomas @ashwin_kkumar @arjunchdmbrm @MagaAnan… pic.twitter.com/aM9093bteN
— Arya (@arya_offl) November 9, 2023 " class="align-text-top noRightClick twitterSection" data="
">Dare to venture into these depths of fear! 😶🌫️#TheVillageOnPrime, Nov 24 only on @PrimeVideoIN@milindrau #KiranKonda @thespcinemas @DivyaPillaioffl @ActorMuthukumar @Aazhiya_ @highonkokken @Poojaram22 @theabishekkumar #NaveenGeorgeThomas @ashwin_kkumar @arjunchdmbrm @MagaAnan… pic.twitter.com/aM9093bteN
— Arya (@arya_offl) November 9, 2023Dare to venture into these depths of fear! 😶🌫️#TheVillageOnPrime, Nov 24 only on @PrimeVideoIN@milindrau #KiranKonda @thespcinemas @DivyaPillaioffl @ActorMuthukumar @Aazhiya_ @highonkokken @Poojaram22 @theabishekkumar #NaveenGeorgeThomas @ashwin_kkumar @arjunchdmbrm @MagaAnan… pic.twitter.com/aM9093bteN
— Arya (@arya_offl) November 9, 2023
ആര്യ നായകനായി എത്തുന്ന സീരീസില്‍ ദിവ്യ പിള്ള, ആഴിയ, ആടുകളം നരേൻ, ജോർജ് മായൻ, പി എൻ സണ്ണി, മുത്തുകുമാർ കെ, കലൈറാണി എസ്എസ്, ജോൺ കൊക്കൻ, പൂജ, വി ജയപ്രകാശ്, അർജുൻ ചിദംബരം, തലൈവാസൽ വിജയ് എന്നിവരും അഭിനയിക്കുന്നുണ്ട്.
2021ല്‍ നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ 'നെട്രിക്കണി'ലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ മിലിന്ദ് റാവു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ തന്‍റെ ഷോ പ്രീമിയര്‍ ചെയ്യുന്നതില്‍ ആവേശഭരിതനാണെന്ന് റാവു പറഞ്ഞു.
ഹൊറര്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക് മാത്രമല്ല, അതുല്യമായ സ്‌റ്റോറിലൈനും സിനിമാറ്റിക് മികവും ആസ്വദിക്കാൻ കഴിയുന്ന തരത്തില്‍ 'ദി വില്ലേജ്' ഒരുക്കാന്‍ സീരീസിലെ ഓരോ അഭിനേതാവിനും അണിയറപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു എന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് മിലിന്ദ് റാവു പറഞ്ഞു (Milind Rau about The Village).
Also Read: Behindd Movie Motion Poster: ഹൊറർ സസ്പെൻസ് ത്രില്ലര്‍ 'ബിഹൈൻഡ്ഡ്' മോഷന്‍ പോസ്‌റ്റര്‍ പുറത്ത്
'രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ നിങ്ങളെ ഭയപ്പെടുത്തുന്ന നല്ലൊരു ഹൊറർ സീരീസോ സിനിമയോ ആണിത്. രാത്രിയില്‍ ചില്ലകൾ പൊട്ടിത്തെറിക്കുന്ന ശബ്‌ദം നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടും. നിഴലുകൾ നിങ്ങൾക്ക് ചുറ്റും സജീവമായി കാണപ്പെടും. ഇത്തരം ഭയാനകമായ ഉള്ളടക്കം കൊണ്ടുവരാന്‍ ഞാൻ ആഗ്രഹിക്കുന്നു' -ദി വില്ലേജിനെ കുറിച്ച് മിലിന്ദ് റാവു പറഞ്ഞു.