ഇറ്റാനഗര്‍: സംസ്ഥാനത്ത് 52 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 55 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികള്‍ 16144 ആയി. രോഗികളില്‍ നാല് പേര്‍ കരസേന ഉദ്യോഗസ്ഥരാണ്. 49 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും വകുപ്പ് അറിയിച്ചു.
വെസ്റ്റ് കാമെംഗ് (11 ), ഈസ്റ്റ് സിയാങ് (10), ക്യാപിറ്റൽ കോംപ്ലക്സ് മേഖല (8), അപ്പർ സിയാങ് (6)എന്നിങ്ങനെയാണ് മരണ നിരക്ക്. ഇറ്റാനഗർ, നഹർലഗൺ, നിർജുലി, ബന്ദർദേവ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലകളിലാണ് കൂടുതല്‍ രോഗികള്‍. രോഗം ബാധിച്ചവരെ കൊവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റി.