ETV Bharat / bharat

ജമ്മു കശ്‌മീരിന് പരമാധികാരം ഇല്ല; 370 അനുച്‌ഛേദം ശാശ്വതമല്ലെന്ന് സുപ്രീം കോടതി

Article 370 Case Judgment: മറ്റ് ഇന്ത്യന്‍ സംസ്‌ഥാനങ്ങള്‍ക്ക് ഉള്ള അധികാരങ്ങള്‍ മാത്രമെ ജമ്മു കശ്‌മീരിനും ഉള്ളൂ, ആര്‍ട്ടിക്കിള്‍ 370 ശാശ്വതമല്ലെന്നും സുപ്രീം കോടതി. കോടതി വിധി കേന്ദ്രസര്‍ക്കാരിന് ആശ്വാസകരം.

kashmir  article 370 case  judgment  supreme court  jammu and kashmir  കാശ്‌മീര്‍ ഇന്ത്യന്‍ സംസ്ഥാനം  കാശ്‌മീരിന് പരമാധികാരം ഇല്ല  ആര്‍ട്ടിക്കിള്‍ 370 ശാശ്വതമല്ല  കേന്ദ്ര സര്‍ക്കാരിന് ആശ്വാസം  കാശ്‌മീര്‍ നിയമം  പരമാധികാരം
Jammu And Kashmir Article 370 Case Judgment
author img

By ETV Bharat Kerala Team

Published : Dec 11, 2023, 11:44 AM IST

Updated : Dec 11, 2023, 1:34 PM IST

ന്യൂഡെല്‍ഹി: ഭരണഘടനയുടെ 370-ാം വകുപ്പ് അനുസരിച്ച് ജമ്മു കശ്‌മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച് സുപ്രീംകോടതി. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്‌മീരിനില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ നിര്‍ണായക വിധി (Jammu And Kashmir Article 370 Case Judgment).

ജമ്മു കശ്‌മീര്‍ നിയമ സഭ പിരിച്ച് വിട്ടതില്‍ ഇടപെടുന്നില്ല, ജമ്മു-കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഭരണഘടനഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചു. സംസ്ഥാനത്തിന്‍റെ ഒരു ഭാഗം കേന്ദ്ര ഭരണപ്രദേശമാക്കാന്‍ ആര്‍ട്ടിക്കിള്‍ 3 അനുവാദം നല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു.

എന്നാല്‍ എത്രയും പെട്ടന്ന് ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കണം, കൂടാതെ 2024 സെപ്‌തംബറിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജമ്മു കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമായപ്പോള്‍ പരമാധികാരം ഉണ്ടായിരുന്നില്ല. കശ്‌മീരിന് വേണ്ടി സൃഷ്‌ടിച്ച ആര്‍ട്ടിക്കിള്‍ 370 ശാശ്വതമല്ല, താല്‍ക്കാലികം മാത്രമാണെന്ന് കോടതി അടിവരയിട്ടു.

2018 -ല്‍ കശ്‌മീരില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്‌ട്രപതി ഭരണത്തിന് ശേഷമുള്ള കേന്ദ്ര അധികാരങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും എല്ലാത്തിനെയും എതിര്‍ക്കുന്ന രീതി അരാജകത്വം ക്ഷണിച്ചുവരുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Last Updated : Dec 11, 2023, 1:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.