ശ്രീനഗര്‍: സാംബാ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തി നുഴഞ്ഞുകയറാന്‍ ശ്രമിക്കവേ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ പാക് പൗരന്‍ ആശുപത്രിയിൽ മരിച്ചു. ലാഹോറിലെ ദംഗ നിവാസിയായ സയ്യിദ് രാജാ ആസിമാണ് (27) മരിച്ചത്. മെയ് 18 ന് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്‌എഫിന്‍റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചും നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒന്നിലധികം വെടിയേറ്റ് ഇയാള്‍ക്ക് പരിക്കേറ്റത്.
Read Also….കശ്മീരില്‍ പ്രശ്‌നമുണ്ടാക്കാൻ പാക് വിഘടനവാദികൾ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
സർക്കാർ മെഡിക്കൽ കോളജ് (ജിഎംസി) ആശുപത്രിയിൽ ചികിത്സയിലായിരുന്നുആസിം. മൃതദേഹം ബന്ധുക്കൾക്ക് കൈമാറാൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം സാംബാ സെക്ടറിൽ ഐബിക്കൊപ്പം ബിഎസ്എഫ് കൊലപ്പെടുത്തിയ രണ്ടാമത്തെ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനാണ് സയ്യിദ് രാജാ ആസിം.