ചണ്ഡീഗഢ്: ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാൻ വന്നാൽ തിരിച്ച് അവരെ അറസ്റ്റ് ചെയ്യാൻ ആഹ്വാനം ചെയ്‌ത് കർഷക നേതാവ്. ഭാരതീയ കിസാൻ യൂണിയന്‍ നേതാവ് ഗുർനം സിംഗ് ചാദുനിയാണ് ഡൽഹി പൊലീസിനെ അറസ്റ്റ് ചെയ്യണമെന്ന വിവാദ പ്രസ്‌താവന നടത്തിയത്. കിസാൻ യൂണിയന്‍റെ ഹരിയാന സംസ്ഥാന പ്രസിഡന്‍റാണ് ഗുർനം സിംഗ്.
ട്രാക്‌ടർ റാലിയിൽ പങ്കെടുത്തവർക്കെല്ലാം പൊലീസ് നോട്ടീസ് അയക്കുകയാണ്. ഡൽഹിയിലെത്തുന്നവരെ മടങ്ങാൻ അനുവദിക്കുന്നില്ല. പൊലീസ് വിളിപ്പിച്ചാൽ ആരും ഡൽഹിയിലേക്ക് പോകരുതെന്നും ഗുർനം സിംഗ് കർഷകരോട് പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നവംബർ 28 മുതൽ കർഷകർ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭത്തിലാണ്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധിക്കുന്ന കർഷകരിൽ ഭൂരിപക്ഷവും.