ഡെറാഡൂൺ: ഹിമാചൽ പ്രദേശിൽ 72000ത്തോളം ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി ഹിമാചൽ പ്രദേശ് ആരോഗ്യ സെക്രട്ടറി അമിതാഭ് അവസ്തി അറിയിച്ചു. ഇതിൽ 80 ശതമാനം ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 12000ത്തോളം മുൻനിര തൊഴിലാളികൾക്കും കൊവിഡ് -19 വാക്സിൻ നൽകി. രാജ്യത്ത് ഇതുവരെ 82,85,295 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 113 പേരെ ഡിസ്ചാർജ് ചെയ്തു. ഹിമാചൽ പ്രദേശിൽ 411 സജീവ കേസുകൾ മാത്രമാണുള്ളത്.