ETV Bharat / bharat

അർണബിന്‍റെ കസ്റ്റഡി നീട്ടാത്തതിനെതിരായ ഹർജി നവംബർ ഒമ്പതിലേക്ക് മാറ്റി - Alibag court

റെയ്‌ഗഡ് പൊലീസാണ് ഹർജി നൽകിയത്

അർണബ് ഗോസാമി  റിപ്പബ്ലിക്ക് ടിവി  ജൂഡീഷ്യൽ കസ്റ്റഡി  അലിബാഗ് കോടതി  arnab goswami  Alibag court  police custody
അർണബിന്‍റെ കസ്റ്റഡി നീട്ടാത്തതിനെതിരെ നൽകിയ ഹർജി നവംബർ 9ലേക്ക് മാറ്റി
author img

By

Published : Nov 7, 2020, 6:57 PM IST

മുംബൈ: മാധ്യമ പ്രവർത്തകനും റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫുമായ അർണബ് ഗോസാമിയുടെ പൊലീസ് കസ്റ്റഡി നീട്ടാത്തതിനെതിരായ ഹർജി അലിബാഗ് കോടതി നവംബർ ഒമ്പതിലേക്ക് മാറ്റി. റെയ്‌ഗഡ് പൊലീസാണ് ഹർജി നൽകിയത്. അൻവയ് നായിക്കിന്‍റെ ആത്മഹത്യാക്കേസിൽ ബുധനാഴ്‌ച പുലർച്ചെയാണ് അർണബിനെ അറസ്റ്റ് ചെയ്‌തത്. 14 ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിലാണ് അർണബ് ഇപ്പോൾ.

ഇന്‍റീരിയർ ഡിസൈനർ അന്‍വയ് നായിക് ഇയാളുടെ അമ്മ കുമുദ് നായിക് എന്നിവർ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അര്‍ണബിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 2019ൽ റായ്‌ഗഡ് പൊലീസ് ഈ കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ അന്‍വയ് നായികിന്‍റെ ഭാര്യ നല്‍കിയ പുതിയ പരാതിയിലാണ് പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ച് അര്‍ണബിനെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.