കുല്‍ഗാം (ജമ്മു കശ്‌മീര്‍) : ജമ്മു കശ്‌മീരിലെ കുല്‍ഗാം ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് 04) ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് സൈനികര്‍ മരണത്തിന് കീഴടങ്ങിയത്. പ്രദേശത്ത് തെരച്ചില്‍ നടക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത് എന്നാണ് കശ്‌മീര്‍ സോണ്‍ പൊലീസ് നല്‍കുന്ന വിവരം. സൈന്യവും കുല്‍ഗാം പൊലീസും ചേര്‍ന്നാണ് പ്രദേശത്ത് ഓപ്പറേഷന്‍ നടത്തുന്നതെന്നും ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു എന്നും പരിക്കേറ്റ സൈനികരെ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും കശ്‌മീര്‍ സോണ്‍ പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
-
#KulgamEncounterUpdate: Three (03) jawans got injured in the #encounter. They are being evacuated to hospital for treatment. Search in the area intensifies. Further details shall follow.@JmuKmrPolice https://t.co/Wq0ND6GSZr
— Kashmir Zone Police (@KashmirPolice) August 4, 2023 " class="align-text-top noRightClick twitterSection" data="
">#KulgamEncounterUpdate: Three (03) jawans got injured in the #encounter. They are being evacuated to hospital for treatment. Search in the area intensifies. Further details shall follow.@JmuKmrPolice https://t.co/Wq0ND6GSZr
— Kashmir Zone Police (@KashmirPolice) August 4, 2023#KulgamEncounterUpdate: Three (03) jawans got injured in the #encounter. They are being evacuated to hospital for treatment. Search in the area intensifies. Further details shall follow.@JmuKmrPolice https://t.co/Wq0ND6GSZr
— Kashmir Zone Police (@KashmirPolice) August 4, 2023
'കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. സൈന്യവും കുല്‍ഗാം പൊലീസും ഓപ്പറേഷന്‍ നടത്തുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുന്നു' -കശ്‌മീര്‍ സോണ്‍ പൊലീസ് നേരത്തെ ട്വീറ്റില്‍ പറഞ്ഞു.
-
#Encounter has started at high reaches of Halan forest area of #Kulgam district. Army & Kulgam Police are on the job. Further details shall follow.
— Kashmir Zone Police (@KashmirPolice) August 4, 2023 " class="align-text-top noRightClick twitterSection" data="
">#Encounter has started at high reaches of Halan forest area of #Kulgam district. Army & Kulgam Police are on the job. Further details shall follow.
— Kashmir Zone Police (@KashmirPolice) August 4, 2023#Encounter has started at high reaches of Halan forest area of #Kulgam district. Army & Kulgam Police are on the job. Further details shall follow.
— Kashmir Zone Police (@KashmirPolice) August 4, 2023
കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ നേരത്തെയും : കുൽഗാം ജില്ലയിൽ ഇക്കഴിഞ്ഞ ജൂണ്‍ 27നും സുരക്ഷ സേനയുമായും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ അജ്ഞാതനായ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി പൊലീസ് അന്ന് അറിയിക്കുകയുണ്ടായി. അതേസമയം ഏറ്റുമുട്ടലിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
മേഖലയിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തിരിന്നു. 'കുൽഗാം ജില്ലയിലെ ഹൂറ ഗ്രാമത്തിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. പൊലീസും സുരക്ഷ സേനയും ഓപ്പറേഷൻ തുടരുകയാണ്. ഒരു ജെകെപി ഉദ്യോഗസ്ഥന് പരിക്കേറ്റു' - കശ്‌മീർ സോൺ പൊലീസ് ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ പറഞ്ഞു.
വടക്കൻ കശ്‌മീരിലെ അതിർത്തി ജില്ലയായ കുപ്‌വാരയിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ അജ്ഞാത തീവ്രവാദികളെ വധിച്ചതായി ജമ്മു കശ്‌മീർ പൊലീസ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കുൽഗാമിലെ ഏറ്റുമുട്ടല്‍.
സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തിൽ കുപ്‌വാരയിലെ മച്ചൽ മേഖലയിലെ കാലാ ജംഗിളിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് തീവ്രവാദികളെയാണ് വധിച്ചത്. നേരത്തെ ജൂൺ ഒന്നിന്, വടക്കൻ കശ്‌മീരിലെ ബാരാമുല്ല ജില്ലയിലെ ക്രീരി പ്രദേശത്ത് നിന്ന് രണ്ട് ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികളെ അറസ്റ്റ് ചെയ്‌തിരുന്നു. അവരുടെ കൈവശം നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് അവകാശപ്പെട്ടിരുന്നു.
ക്രീരി ബാരാമുള്ളയിലെ വാർപോറ ഏരിയയിൽ സ്ഥാപിച്ച ചെക്ക് പോയിന്‍റിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പരിശോധനയ്ക്കിടെ സംശയാസ്‌പദമായി നീങ്ങുകയായിരുന്ന രണ്ടുപേരിൽ നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്.