ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു. അപകടത്തിൽ സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. കത്വയിലെ ലഖാൻപൂരിലാണ് ഹെലികോപ്‌റ്റർ തകർന്ന് വീണത്. പരിക്കേറ്റ ഇരുവരെയും പതാൻകോട്ട് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പൈലറ്റ് മരിച്ചു. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്‌റ്റർ തകർന്നതെന്നാണ് നിഗമനം. കരസേന അധികൃതർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.
ജമ്മു കശ്‌മീരിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു - ജമ്മു കശ്‌മീർ കത്വ
കത്വ ജില്ലയിലെ ലഖാൻപൂരിൽ നടന്ന അപകടത്തിൽ സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു
ജമ്മു കശ്‌മീരിൽ കരസേന ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു