ശ്രീനഗർ: പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ ഉപയോഗിച്ച് ഉപേക്ഷിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു. തോക്കുകൾ, വെടിയുണ്ടകൾ, ടെലിസ്കോപ്പ്, മറ്റ് ആയുധങ്ങൾ എന്നിവയാണ് കണ്ടെടുത്തത്.
അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്നും ആറ് കിലോമീറ്റർ അകലെയുള്ള സൗജന ഗ്രാമത്തിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പാകിസ്ഥാനിൽ നിന്നുള്ളതെന്ന് സംശയിക്കുന്ന ഡ്രോണിൽ നിന്ന് പാക്കറ്റ് വീഴുന്ന ശബ്‌ദം കേട്ട ഗ്രാമവാസി പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ അടങ്ങിയ പാക്കറ്റ് കണ്ടെടുത്തത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇന്ത്യയിൽ നിന്ന് ആയുധങ്ങൾ സ്വീകരിക്കേണ്ടിയിരുന്ന വ്യക്തിക്കായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.