ETV Bharat / bharat

Arjun Chakravarthy Biopic 'വിജയ്‌ നടത്തിയത് 8 ഫിസിക്കല്‍ ട്രാന്‍സ്‌ഫോര്‍മേഷനുകള്‍, അർജുൻ ചക്രവർത്തി ബയോപിക്കിനെ കുറിച്ച് സംവിധായകന്‍

author img

By ETV Bharat Kerala Team

Published : Oct 28, 2023, 5:56 PM IST

Vikranth Rudra about Arjun Chakravarthy : അർജുൻ ചക്രവർത്തിയുടെ യാത്രയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളും, അദ്ദേഹത്തിന്‍റെ പച്ചയായ വികാരങ്ങളും വിജയങ്ങളും വെള്ളിത്തിരയില്‍ പകര്‍ത്താനാണ്‌ ഞങ്ങള്‍ ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നത്.

Arjun Chakravarthy biopic  വിജയ്‌ കടന്നു പോയത് 8 ശാരീരിക പരിവർത്തനത്തിലൂടെ  അർജുൻ ചക്രവർത്തി  Vikranth Rudra about Arjun Chakravarthy  Director Vikranth Rudra  ജേര്‍ണി ഓഫ് ആന്‍ അണ്‍സങ്ങ് ചാമ്പ്യന്‍  അർജുൻ ചക്രവർത്തി ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍  വിജയ്‌ രാമ രാജു  അർജുൻ ചക്രവർത്തി ആയി വിജയ്‌ രാമ രാജു  വിക്രാന്ത് രുദ്ര  Vikranth Rudra about National Kabaddi Player movie  National Kabaddi Player movie
Arjun Chakravarthy biopic

1980കളിലെ കബഡി ഇതിഹാസം അർജുൻ ചക്രവർത്തിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് 'അർജുൻ ചക്രവർത്തി - ജേര്‍ണി ഓഫ് ആന്‍ അണ്‍സങ്ങ് ചാമ്പ്യന്‍'. വിക്രാന്ത് രുദ്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് (Kabaddi Player Arjun Chakravarthy biopic).

അർജുൻ ചക്രവർത്തിയുടെ യാത്രയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളും, അദ്ദേഹത്തിന്‍റെ പച്ചയായ വികാരങ്ങളും വിജയങ്ങളുമാണ് തങ്ങള്‍ വെള്ളിത്തിരയില്‍ പകര്‍ത്താന്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ വിക്രാന്ത് രുദ്ര. വിജയ്‌ രാമ രാജുവാണ് സിനിമയില്‍ അർജുൻ ചക്രവർത്തിയുടെ വേഷത്തില്‍ എത്തുന്നത് (Vijay Rama Raju as Arjun Chakravarthy).

ഈ സിനിമയ്‌ക്കായി വിജയ് കടന്നു പോയത് എട്ട് വിപുലമായ ഫിസിക്കല്‍ ട്രാന്‍സ്‌ഫര്‍മേഷനുകളിലൂടെയാണെന്നും സംവിധായകന്‍ പറയുന്നു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ സംവിധായകന്‍ പങ്കുവയ്‌ക്കുന്നുണ്ട് (Vikranth Rudra about Arjun Chakravarthy).

'അർജുൻ ചക്രവർത്തിയുടെ സംവിധായകൻ എന്ന നിലയിൽ, ഈ സിനിമയ്‌ക്ക് ചുക്കാൻ പിടിക്കാന്‍ ആയത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു. അർജുൻ ചക്രവർത്തിയുടെ കഥയെ വെള്ളിത്തിരയില്‍ കൊണ്ടു വരാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ വിവരണാതീതമായിരുന്നു. സമർപ്പണവും, സ്ഥിരോത്സാഹവും, സ്വന്തം കഴിവിലുള്ള അചഞ്ചലമായ വിശ്വാസവുമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി എന്ന പഴഞ്ചൊല്ലിന്‍റെ സാക്ഷ്യമാണ് അർജുൻ ചക്രവർത്തിയുടെ ജീവിതം.

അർജുൻ ചക്രവർത്തിയുടെ മഹത്വത്തെ ആദരിച്ചു കൊണ്ട്‌ ഈ സിനിമ ഒരുക്കാന്‍ ഒരേ പോലെ ആവേശം കാണിച്ച പ്രതിഭാധനരായ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും ഒപ്പം പ്രവർത്തിക്കാന്‍ കഴിഞ്ഞത് അഭിമാനമാണ്. അർജുൻ ചക്രവർത്തിയുടെ യാത്രയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളും, അദ്ദേഹത്തിന്‍റെ പച്ചയായ വികാരങ്ങളും വിജയങ്ങളും വെള്ളിത്തിരയില്‍ പകര്‍ത്താനാണ്‌ ഞങ്ങള്‍ ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നത്.

സിനിമയുടെ ഫസ്‌റ്റ് ലുക്ക് പ്രേക്ഷകർക്ക് നല്‍കുന്നത് ചിത്രത്തില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കണം എന്നതിനെ കുറിച്ചുള്ള ഒരു അടിസ്ഥാന ധാരണയാണ്. പിടിച്ചിരുത്തുന്ന ആഖ്യാന ശൈലി, ഹൃദയസ്‌പര്‍ശിയായ പ്രകടനങ്ങൾ, പ്രതിബന്ധങ്ങളെ വെല്ലുവിളിച്ച ഒരു അസാധാരണ വ്യക്തിയുടെ വിജയാഘോഷം. തികച്ചും അസാധാരണമാണ് വിജയ് രാമ രാജു അവതരിപ്പിക്കുന്ന അർജുൻ ചക്രവർത്തി എന്ന കേന്ദ്രകഥാപാത്രം.

അർജുൻ ചക്രവർത്തിയുടെ ആത്മാംശം ഉൾക്കൊള്ളാനായുള്ള അദ്ദേഹത്തിന്‍റെ സമർപ്പണവും പ്രതിബദ്ധതയും സിനിമയ്‌ക്ക് മുതല്‍ക്കൂട്ടാണ്. കഥാപാത്രത്തെ ആധികാരികമായും പൂര്‍ണ്ണമായും ഉൾക്കൊള്ളാനായി വിജയ്‌ കടന്നു പോയത് എട്ട് വിപുലമായ ഫിസിക്കല്‍ ട്രാന്‍സ്‌ഫര്‍മേഷനുകളിലൂടെയാണ്.

അദ്ദേഹത്തിന്‍റെ പ്രകടനം പ്രേക്ഷകരെ പ്രചോദനം കൊള്ളിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രൊഡക്ഷൻ ക്രൂ മുതൽ ആർട്ട് ഡിപ്പാർട്ട്‌മെന്‍റ്‌ വരെയുള്ള ഞങ്ങളുടെ ടീമിലെ ഓരോ അംഗവും നടത്തിയ അശ്രാന്ത പരിശ്രമത്തെ ഓര്‍ത്ത് വളരെ ഏറെ അഭിമാനമുണ്ട്. അവരുടെ അഭിനിവേശവും കഠിനാധ്വാനവുമാണ് ഈ സിനിമയെ ഇന്നുള്ള നിലയിലേക്ക് രൂപപ്പെടുത്താന്‍ സഹായിച്ചത്.

അർജുൻ ചക്രവർത്തിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുമ്പോള്‍ അതില്‍ പങ്കുചേരാന്‍ നിങ്ങള്‍ ഓരോരുത്തരെയും ഞാന്‍ ക്ഷണിക്കുന്നു. കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും സ്വപ്‌നങ്ങള്‍ നേടി എടുക്കാനുള്ള അചഞ്ചലമായ പരിശ്രമത്തിന്‍റെയും കഥയാണ് അര്‍ജുന്‍ ചക്രവര്‍ത്തി. ഈ സിനിമാ സപര്യയുടെ ഭാഗമായതിന് നന്ദി.' - ഇപ്രകാരമാണ് സിനിമയെ കുറിച്ച് സംവിധായകൻ വിക്രാന്ത് രുദ്രയുടെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.