ETV Bharat / bharat

പത്താം ക്ലാസ് വിദ്യാർഥിയുമായി പ്രണയം ; അധ്യാപിക പോക്സോ കേസില്‍ അറസ്റ്റില്‍ - വിദ്യാര്‍ഥിയെ വിവാഹം കഴിച്ച് അധ്യാപിക

നടപടി വിദ്യാർഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയില്‍

POCSO case files on teacher who loves the 10th Grade boy  Ariyalur POCSO case against teacher  പത്താം ക്ലാസ് വിദ്യാർഥിയുമായി പ്രണയം  വിദ്യാർഥിയെ പ്രണയിച്ച അധ്യാപികയ്‌ക്കെതിരെ കേസ്  തമിഴ്നാട് അരിയലൂർ പോക്സോ കേസ്
പത്താം ക്ലാസ് വിദ്യാർഥിയുമായി പ്രണയം; അധ്യാപികയ്‌ക്കെതിരെ പോക്സോ ചുമത്തി
author img

By

Published : Dec 30, 2021, 10:28 AM IST

അരിയലൂർ (തമിഴ്‌നാട്) : സ്കൂൾ വിദ്യാർഥിയുമായി പ്രണയബന്ധം ആരോപിച്ച് അധ്യാപികയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്‌തു. തമിഴ്‌നാട്ടിലെ അരിയലൂരിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിയുമായി അധ്യാപിക പ്രണയത്തിലാണെന്ന് ആരോപിച്ച് വിദ്യാർഥിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ALSO READ:അയൽവാസി തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ രക്ഷപ്പെടുത്തി ; ബലാത്സംഗത്തിന് ഇരയായെന്ന് 15കാരി

പരാതിയുടെ അടിസ്ഥാനത്തിൽ അരിയലൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. അധ്യാപികയെയും വിദ്യാർഥിയെയും ചോദ്യം ചെയ്തതിൽ നിന്ന് സംഭവം സത്യമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അധ്യാപികയെ അറസ്റ്റ് ചെയ്‌തത്.

പുരുഷ അധ്യാപകർക്കും പ്രൊഫസർമാർക്കും എതിരെ തുടർച്ചയായ ലൈംഗികാതിക്രമ പരാതികൾ ഉയരുന്നതിനിടെയാണ് ഇത്തരത്തിലൊരു സംഭവം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.