ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ മേഖലയിലെ താഴ്ന്ന മർദ്ദമുള്ള പ്രദേശത്തും അറബിക്കടലിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ മേഖലയിലുമുള്ള ന്യൂനമര്‍ദ്ദം വികസിച്ച് ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (India Meteorological Department). ഇവിടങ്ങളിലുള്ള ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ശനിയാഴ്‌ച (ഒക്‌ടോബര്‍ 21) രാവിലെ മുതല്‍ ചുഴലിക്കാറ്റായി (Cyclonic Storm) മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതേസമയം ഈ വര്‍ഷം ഇതുവരെ അറബിക്കടലില്‍ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്.
-
The low pressure area over southwest and adjoining southeast Bay of Bengal persists and lay centered at 1130 hours IST of today, the 20th October, 2023 over the same region. It is likely to intensify into a depression over westcentral Bay of Bengal around 22nd October. pic.twitter.com/0Z1z4vXoFS
— India Meteorological Department (@Indiametdept) October 20, 2023 " class="align-text-top noRightClick twitterSection" data="
">The low pressure area over southwest and adjoining southeast Bay of Bengal persists and lay centered at 1130 hours IST of today, the 20th October, 2023 over the same region. It is likely to intensify into a depression over westcentral Bay of Bengal around 22nd October. pic.twitter.com/0Z1z4vXoFS
— India Meteorological Department (@Indiametdept) October 20, 2023The low pressure area over southwest and adjoining southeast Bay of Bengal persists and lay centered at 1130 hours IST of today, the 20th October, 2023 over the same region. It is likely to intensify into a depression over westcentral Bay of Bengal around 22nd October. pic.twitter.com/0Z1z4vXoFS
— India Meteorological Department (@Indiametdept) October 20, 2023
ഇന്ത്യൻ മഹാസമുദ്ര മേഖലയില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റിന് പേരിടുന്ന സമവാക്യം വച്ച് നാളെയെത്തുന്ന ചുഴലിക്കാറ്റിന് തേജ് എന്നാണ് പേരിട്ടിരിക്കുന്നത്. മറ്റന്നാളത്തോടെ (22.10.2023) ചുഴലിക്കാറ്റ് ശക്തിപ്പെടുമെന്നും തുടര്‍ന്ന് ഒമാന്‍റെ തെക്കന്‍ തീരങ്ങളിലേക്കും അതിനോട് ചേര്‍ന്നുള്ള യെമനിലേക്കും നീങ്ങുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ജൂണിൽ അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കാറ്റിന്‍റെ കാര്യത്തിൽ കണ്ടതുപോലെ, ചില സമയങ്ങളിൽ കൊടുങ്കാറ്റ് പ്രവചിക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്നും തീവ്രതയിൽ നിന്നും വ്യതിചലിച്ചേക്കാമെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതേസമയം മണിക്കൂറിൽ 62 മുതല്‍ 88 കിലോമീറ്റർ വേഗതയിൽ ശക്തമായി വീശുന്ന കാറ്റിനെയാണ് ചുഴലിക്കാറ്റായി പരിഗണിക്കുന്നത്. കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 89 മുതല്‍ 117 കിലോമീറ്ററിൽ എത്തുന്നതോടെ അതിനെ ശക്തമായ ചുഴലിക്കാറ്റായാണ് പരിഗണിക്കപ്പെടുക.
Also Read: Trivandrum Floods: ദുരിത പെയ്‌ത്തൊഴിഞ്ഞു; ബാക്കിയായി കനത്ത നാശനഷ്‌ടങ്ങൾ, കരകയറാൻ തലസ്ഥാനം
കേരളത്തിലെ മഴ: തുലാവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കേ ഇന്ത്യക്ക് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും ഇത് തുടക്കത്തിൽ ദുർബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു. അറബിക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതായും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഇതോടെ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും.
എന്നാൽ വെള്ളിയാഴ്‌ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്‌തിരുന്ന ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇത് അടുത്ത ആറ് മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിലുണ്ട്.