ന്യൂഡൽഹി : കൊവിഡ് രോഗികൾക്ക് ആശുപത്രികളിലെ അടിയന്തര ചികിത്സയ്‌ക്കായി 2 ഡിജി മരുന്ന് ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചതായി പ്രതിരോധ ഗവേഷണ വികസന സമിതി (ഡിആർഡിഒ) അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പരമാവധി 10 ദിവസത്തേക്ക്, 2 ഡിജി മരുന്ന് ഡോക്ടർമാർ നിർദേശിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഗൗരവ രോഗങ്ങളുള്ളവര്‍ക്ക് നല്‍കരുത്
അതേസമയം പ്രമേഹ രോഗികൾ, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ, എആർഡിഎസ്, വൃക്കസംബന്ധമായ രോഗങ്ങളുള്ളവർ മുതലായവരിൽ 2 ഡിജിയുടെ ഫലപ്രാപ്തിയും അതുണ്ടാക്കാവുന്ന മാറ്റങ്ങളും പരിശോധിച്ചിട്ടില്ലെന്നും അതിനാൽ ഇക്കൂട്ടര്‍ക്ക് മരുന്ന് നല്‍കരുതെന്നും ഡിആർഡിഒ അറിയിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും 18 വയസിന് താഴെയുള്ള രോഗികൾക്കും 2 ഡിജി നൽകരുതെന്നും അധികൃതൽ വ്യക്തമാക്കി.
Read more: ഡിആർഡിഒയുടെ 2 ഡിജി മരുന്നിൻ്റെ ആദ്യ ബാച്ച് ഇന്ന് പുറത്തിറക്കും
വൈറസിനെ നിയന്ത്രിക്കുന്നതിങ്ങനെ
ഡിആർഡിഒ വികസിപ്പിച്ച ആന്‍റി-കൊവിഡ് മരുന്നായ 2 ഡിജിയുടെ ആദ്യ ബാച്ച് മെയ് 17ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ്‌വർധനും ചേർന്നാണ് പുറത്തിറക്കിയത്. പൊടി രൂപത്തിൽ പായ്‌ക്കറ്റുകളിലാണ് മരുന്ന്. ഇത് വെള്ളത്തിൽ ലയിപ്പിച്ച് രോഗികൾക്ക് നൽകുന്നത് വഴി വൈറസ് ബാധിച്ച കോശങ്ങളിൽ അടിഞ്ഞുകൂടും. തുടര്‍ന്ന് വൈറസിന്‍റെ ഉത്പാദനവും വ്യാപനവും തടയുകയും ചെയ്യുന്നു. രോഗികളിൽ ശരാശരി രണ്ടര ദിവസം കൊണ്ട് രോഗമുക്തി പ്രക്രിയ നടക്കുമെന്നും ഡിആര്‍ഡിഒ പറയുന്നു.