ETV Bharat / bharat

ആന്‍റിബോഡി കോക്ക്‌ടെയ്ൽ ചികിത്സ കൊവിഡ് മുക്തി വേഗത്തിലാക്കുമെന്ന് അപ്പോളോ എം.ഡി - antibody cocktail Regeneron treatment news

കൊവിഡ് ചികിത്സയിൽ രോഗി ഗുരുതരാവസ്ഥയിലേക്ക്‌ കടക്കാതിരിക്കാൻ സഹായകമാകുന്നതാണ് ആന്‍റി ബോഡി കോക്ക്‌ടെയ്ൽ ചികിത്സ രീതി.

ആന്‍റിബോഡി കോക്ക്‌ടെയ്ൽ ചികിത്സ  ആന്‍റിബോഡി കോക്ക്‌ടെയ്ൽ ചികിത്സ വാർത്ത  അപ്പോളോ എം.ഡി വാർത്ത  Covid recovery  Apollo Hospitals MD news  antibody cocktail Regeneron treatment  antibody cocktail Regeneron treatment news  Apollo Hospitals Managing Director Dr Sangeeta Reddy
ആന്‍റിബോഡി കോക്ക്‌ടെയ്ൽ ചികിത്സ കൊവിഡ് മുക്തിയെ വേഗത്തിലാക്കുമെന്ന് അപ്പോളോ എം.ഡി
author img

By

Published : Jun 14, 2021, 5:23 PM IST

ന്യൂഡൽഹി: കൊവിഡ് രോഗബാധിതയായ ശേഷം ആന്‍റിബോഡി കോക്ക്‌ടെയ്ൽ റീജനറോൺ ചികിത്സ എടുത്തുവെന്നും ഇത് രോഗമുക്തി നേടുന്നത് വേഗത്തിലാക്കിയെന്നും അപ്പോളോ ആശുപത്രി മാനേജിങ് ഡയറക്‌ടർ സംഗീത റെഡ്ഡി. ട്വിറ്ററിലൂടെ അപ്പോളോ എം.ഡി ഇക്കാര്യം അറിയിച്ചത്.

ജൂൺ പത്തിന് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് ചികിത്സ ആരംഭിച്ചത്. ശക്തമായ പനിയെ തുടർന്ന് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും സംഗീത റെഡ്ഡി ട്വിറ്ററിൽ പറഞ്ഞു. വാക്‌സിനുകൾ, രോഗം ബാധിക്കുന്നതിൽ നിന്ന് തടയുകയല്ല മറിച്ച് കൊവിഡ് രോഗലക്ഷണങ്ങൾ കുറക്കുന്നതിന് മാത്രമേ സഹായിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പെട്ടെന്ന് രോഗം കണ്ടെത്തിയതും രോഗമുക്തി വേഗത്തിലാക്കിയെന്ന് എംഡി വ്യക്തമാക്കി.

വീട്ടിലെത്തിയതിന് ശേഷവും ഡോക്‌ടർന്മാരുടെ നിർദേശ പ്രകാരം ക്വാറന്‍റൈനിൽ കഴിയുമെന്നും മെഡിക്കൽ വിഭാഗവുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും സംഗീത ട്വിറ്ററിൽ കുറിച്ചു.

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കൊവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് ആന്‍റിബോഡി കോക്ക്‌ടെയ്ൽ ചികിത്സ രീതിയെപ്പറ്റി കൂടുതൽ ആളുകൾ അറിയുന്നത്. കൊവിഡ് ചികിത്സയിൽ രോഗി ഗുരുതരാവസ്ഥയിലേക്ക്‌ കടക്കാതിരിക്കാൻ സഹായകമാകുന്നതാണ് ആന്‍റി ബോഡി കോക്ക്‌ടെയ്ൽ ചികിത്സ രീതി.

ALSO READ: പ്രായമല്ല, ജാനകിയമ്മയുടെ മനസാണ് കൊവിഡിനെ ജയിച്ചത്... അതിജീവനത്തിന്‍റെ കണ്ണൂർ കഥ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.