അമരാവതി: സംസ്ഥാനത്ത് പുതുതായി 664 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആന്ധ്രാ പ്രദേശിലെ ആകെ കൊവിഡ് രോഗികൾ 8,70,076 ആയി. ഇതുവരെ 1.02 കോടി കൊവിഡ് പരിശോധനകളാണ് നടത്തിയതെന്നും സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.51 ശതമാനമാണെന്നും അധികൃതർ വ്യക്തമാക്കി. കൊവിഡ് രോഗമുക്തി നിരക്ക് 98.42% ആയപ്പോൾ കൊവിഡ് മരണ നിരക്ക് 0.81% ആയി.
24 മണിക്കൂറിൽ 835 പേർ രോഗമുക്തി നേടിയെന്നും 11 പേർ രോഗം ബാധിച്ച് മരിച്ചെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് 6,742 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇതുവരെ 8,56,320 പേർ രോഗമുക്തി നേടിയപ്പോൾ 7,014 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ചിത്തൂർ, കൃഷ്‌ണ ജില്ലകളിൽ 100ൽ കൂടുതൽ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 35,551 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 95,34,965 ആയി. 4,22,943 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. 89,73,373 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് 526 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,38,648 ആയി.