ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പിനെ തുടന്ന് മരണം സംഭവിക്കുന്നു എന്നത് സ്വയം അനുമാനിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ആളുകളില്‍ വാക്‌സിന്‍ കുത്തിവയ്പ്പിനെത്തുടർന്ന് പ്രതികൂല സംഭവങ്ങള്‍ വർധിക്കുന്നുവെന്ന തരത്തില്‍ റിപ്പോർട്ടുകൾ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം വാക്‌സിനെടുത്തതിനു ശേഷം 488 മരണങ്ങൾ 2021 ജനുവരി 16 നും 2021 ജൂൺ ഏഴിനും ഇടയിൽ സംഭവിച്ചിരുന്നെന്നാണ് സൂചിപ്പിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള അസ്വസ്ഥതകള്‍ കാരണം നിരവധി പേര്‍ ആശുപത്രിയിലായെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, ഇത് കൊവിഡ് വന്നതിനു ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഈ മരണങ്ങള്‍ സംഭവിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.
രാജ്യത്ത് ഇതുവരെ 23.5 കോടി പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും എൻ.ഐ.ടി.ഐ ആയോഗ് അംഗം ഡോ. വി കെ പോൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ അപൂർണവും പരിമിതവുമായ വിവരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേന്ദ്ര മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
ALSO READ: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്; ചർച്ചകൾ ആരംഭിച്ച് ബിജെപി