മുംബൈ: അംബാനി ബോംബ് ഭീഷണിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുംബൈ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സുനില്‍ മാനെയ്ക്ക് സസ്പെന്‍ഷന്‍. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്‌തത്. മുംബൈ എന്‍ഐഎ പ്രത്യേക കോടതി ഏപ്രില്‍ 28 വരെ സുനിലിനെ കേന്ദ്ര ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു.
കൂടുതല്‍ വായനയ്‌ക്ക് ; അംബാനി ബോംബ് ഭീഷണിക്കേസ്; ഒരു പൊലീസ് ഇൻസ്‌പെക്‌ടർ കൂടി അറസ്റ്റിൽ
മന്‍സുഖ് ഹിരേന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലും സുനില്‍ മാനെയെ ചോദ്യം ചെയ്യും. മാനെയുടെ കൈവശമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും, കോള്‍ റെക്കോര്‍ഡുകളും പരിശോധിക്കാനും എന്‍ഐഎ അനുമതി തേടിയിട്ടുണ്ട്. എന്‍ഐഎയ്‌ക്ക് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രകാശ് ഷെട്ടിയാണ് കോടതിയില്‍ ഹാജരായത്.
മന്‍സുഖ് ഹിരേന്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഇയാള്‍ ഉണ്ടായിരിക്കാമെന്ന എന്‍ഐഎയുടെ വാദം സുനില്‍ മാനെയുടെ അഭിഭാഷകന്‍ ആദിത്യ ഖോര്‍ നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് സുനില്‍ മാനെ. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ സച്ചിൻ വാസെ, റിയാസ് കാസി എന്നിവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Read More ; സച്ചിൻ വാസെയുടെ സഹായി റിയാസ് ഖാസി ഏപ്രിൽ 16 വരെ എൻഐഎ കസ്റ്റഡിയിൽ