ആധുനിക കാലഘട്ടത്തിലെ ഏറ്റവും ഭയാനകമായ രോഗങ്ങളില്‍ ഒന്നാണ് അര്‍ബുദം. ഏതാണ്ട് 25 ശതമാനം മരണങ്ങളുടെ കാരണവും അതാണെന്ന് ആയുര്‍വേദ ചരിത്ര ഗവേഷകൻ ഡോക്‌ടര്‍ പിവി രംഗനായഗുലു പറയുന്നു. മരുന്നുകളുടേയും സാങ്കേതികവിദ്യയുടേയും കാര്യത്തില്‍ ഒട്ടേറെ കാലങ്ങള്‍ കൊണ്ട് വന്‍ തോതിലുള്ള മുന്നേറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അര്‍ബുദ ചികിത്സയില്‍ സഹായത്തിനായി ഡോക്‌ടര്‍മാരും ആരോഗ്യ വിദഗ്‌ധരുമൊക്കെ ബദല്‍ ചികിത്സകള്‍, പ്രത്യേകിച്ച് ആയുര്‍വേദ ചികിത്സകള്‍ പരീക്ഷിക്കാറുണ്ട്. അര്‍ബുദത്തെ പ്രതിരോധിക്കുന്ന ആയുര്‍വേദത്തിലെ ചികിത്സങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഏതാണ്ട് 3000-ഓളം ചെടികള്‍ക്ക് അര്‍ബുദത്തെ ചെറുക്കുവാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയുര്‍വേദ ഗ്രന്ഥങ്ങള്‍ അര്‍ബുദത്തെ നീര്‍ക്കെട്ടുള്ളതോ അല്ലാത്തതോ ആയ വീക്കം എന്നാണ് വിവരിക്കുന്നത്. ഗ്രന്ഥി എന്നത് ഒരു അപ്രധാന നിയോപ്ലാസവും (അസാധാരണവും അമിതവുമായ വളര്‍ച്ച) അര്‍ബുദം ഒരു പ്രധാനപ്പെട്ട നിയോപ്ലാസവുമാണ്. മൂന്ന് ചിത്തവൃത്തിയിൽ ക്ലിനിക്കല്‍ ലക്ഷണങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ടാണ് ആയുര്‍വേദത്തില്‍ നിയോപ്ലാസങ്ങളെ വര്‍ഗീകരിച്ചിരിക്കുന്നത്. അതില്‍ ആദ്യ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവയാണ് വ്യക്തമായ മാലിഗ്നെന്‍സികളോടു കൂടിയുള്ള രോഗങ്ങള്‍. ഉദാഹരണത്തിന് മെലനോമ (മാംസാര്‍ബുദം), ലുക്കേമിയ (രക് താര്‍ബുദം), വായിലെ അര്‍ബുദം (മുഖാര്‍ബുദം). രണ്ടാമത്തെ ഗ്രൂപ്പില്‍ അര്‍ബുദമെന്ന് പരിഗണിക്കാവുന്ന രോഗങ്ങള്‍ ഉള്‍പ്പെടുന്നു. അടിവയറ്റിലെ ട്യൂമറുകള്‍ (വയറ്റിലേയും കരളിലേയും അര്‍ബുദം) ഇതിന് ഉദാഹരണമാണ്. ഗ്രൂപ്പ് മൂന്നില്‍ അര്‍ബുദമാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന് എറിസിപെലാസ് (വിസര്‍പ്പ), ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത മഞ്ഞപിത്തം, സൈനസൈറ്റിസ്.
ദോഷങ്ങളേയും രക്തത്തേയും പേശികളേയും കൊഴുപ്പ് കോശങ്ങളേയും ബാധിക്കുന്നത് എന്താണ്?
വ്യത്യസ്‌തമായ ഒരു വീക്ഷണ കോണിലൂടേയാണ് അര്‍ബുദത്തിനുള്ള കാരണങ്ങളെ ആയുര്‍വേദം നോക്കി കാണുന്നത്. ചര്‍മ്മത്തിൻ്റെ പ്രതലത്തില്‍ ഒരു പരിക്ക്, എപ്പിത്തീലിയം (രോഹിണി), പേശീ കോശങ്ങള്‍ക്ക് സംഭവിക്കുന്ന രോഗോല്‍പ്പാദക പരിക്കുകള്‍, രക്തധമനികള്‍, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, ശുചിത്വം പാലിക്കാതിരിക്കല്‍, മോശപ്പെട്ട ശീലങ്ങള്‍ തുടങ്ങിയവ ചിത്തവൃത്തികളുടെ ക്രമീകരണങ്ങള്‍ തെറ്റിക്കുന്നതിലേക്ക് നയിക്കും.
1. വാതം
കയ്പ്പുറ്റതും എരിവുറ്റതും ഉണങ്ങിയതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് വാതത്തെ അധികരിപ്പിക്കും.
2. പിത്തം
കയ്പ്പും ഉപ്പും വറുത്ത ഭക്ഷണങ്ങളും അതോടൊപ്പം അമിതമായ കോപവുമുണ്ടായാല്‍ അത് പിത്തത്തെ അധികരിപ്പിക്കും.
3. കഫം
അമിതമായി മധുരവും എണ്ണയുള്ള ഭക്ഷണവും വ്യായാമങ്ങളൊന്നുമില്ലാത്ത ജീവിത ശൈലിക്കൊപ്പം കൂട്ടുന്നത് കഫം അധികരിപ്പിക്കുവാന്‍ കാരണമാകും.
4. രക്തം
ആസിഡ് അല്ലെങ്കില്‍ ആല്‍ക്കലി കലര്‍ന്ന ഭക്ഷണ പദാർഥങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, മദ്യം, പുളിയുള്ള ഭക്ഷണങ്ങള്‍, വൈകാരികമായ അസ്വസ്ഥത, അമിതമായി സൂര്യതാപം ഏല്‍ക്കല്‍ എന്നിവയൊക്കെ രക്തം അധികരിപ്പിക്കുന്നതിലേക്ക് നയിക്കും.
5. പേശീ കോശങ്ങള്‍
മാംസം, മത്സ്യം, തൈര്, പാല്‍, ക്രീം തുടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും പകല്‍ സമയത്ത് ഉറങ്ങുന്നതും പേശീ കോശങ്ങളുടെ ക്രമം തെറ്റിക്കുന്നതിലേക്ക് നയിക്കും.
6. കൊഴുപ്പ് കോശങ്ങള്‍
എണ്ണ കലര്‍ന്ന ഭക്ഷണങ്ങളും മധുര പലഹാരങ്ങളും മദ്യവും അമിതമായി കഴിക്കുന്നതും അതോടൊപ്പമുള്ള അലസ ജീവിത ശൈലിയും കൊഴുപ്പ് കോശങ്ങള്‍ (മെദോ ധാതു) അധികരിപ്പിക്കുന്നതിലേക്ക് നയിക്കും.
ആയുര്‍വേദത്തിലെ അര്‍ബുദ ചികിത്സകള്‍
ആയുര്‍വേദത്തിലെ അര്‍ബുദ ചികിത്സയെ നാല് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ആരോഗ്യ പരിപാലനം, രോഗം ചികിത്സിച്ച് ഭേദമാക്കല്‍, സാധാരണ പ്രവര്‍ത്തനങ്ങള്‍ തിരിച്ചു കൊണ്ടു വരല്‍, ആത്മീയ സമീപനം. ശുദ്ധീകരണ പ്രക്രിയയും (ശോധന ചികിത്സ) അതോടൊപ്പമുണ്ട്. അത് ശരീരത്തിലെ ചിത്തവൃത്തികളെ അകറ്റും. എന്നിരുന്നാലും കരുത്ത് കുറവുള്ള രോഗികളില്‍ ഇത് വൈരുദ്ധ്യങ്ങള്‍ സൃഷ്‌ടിക്കാം. ഇമ്മ്യൂണോതെറാപ്പി (രസായന ചികിത്സ) ആണ് മറ്റൊരു രൂപത്തിലുള്ള പുനരുജ്ജീവന ചികിത്സ. ഇതിനു പുറമെ മെറ്റബോളിക് തകരാറുകള്‍ നേരെയാക്കല്‍, ലക്ഷണങ്ങളെ കേന്ദ്രീകരിച്ചുള്ള ചികിത്സകള്‍ എന്നിവയും മറ്റ് സമീപനങ്ങളാണ്. ഏറ്റവും ഒടുവിലത്തെ അര്‍ബുദ ചികിത്സാ സമീപനമാണ് ശസ്ത്രക്രിയാ സമീപനം.
അര്‍ബുദത്തെ ചെറുക്കുന്ന കഴിവുകളുണ്ടെന്ന് തെളിയിക്കപ്പെട്ട നിരവധി പച്ചമരുന്നുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലത് താഴെ കൊടുക്കുന്നു:
* നിലം കാഞ്ഞിരം (ആന്‍ഡ്രോ ഗ്രാഫിക്‌സ് പനികുലാറ്റ)
* വിവിധ തരത്തിലുള്ള ആത്ത ചക്കകള്‍ (അന്നോണ ആറ്റിമോയ)
* ചിരുകിഴുക്കാനെല്ലി (ഫൈലാന്തസ് യൂറിനാറിയ)
* തിപ്പലി (പൈപ്പര്‍ ലോങ്കും)
* മായാപ്പിള്‍ (പോഡൊഫിലം ഹെക്‌സാണ്ട്രം)
* ഗുഡുച്ചി (ടിനോസ്‌പോറ കോര്‍ഡിഫോളിയ)
* അലക്കുചേര് (സെമികാര്‍പ്പസ് അനാകാര്‍ഡിയം)
ഇതിനു പുറമെ അര്‍ബുദ ചികിത്സക്ക് ഉപയോഗപ്രദമായ മറ്റ് ചില പച്ചമരുന്നുകളും ഉണ്ട്. അവ ഏതൊക്കെയാണെന്നും ഏതൊക്കെ തരത്തിലുള്ള അര്‍ബുദങ്ങള്‍ക്ക് ഉപയോഗപ്രദമെന്നും നോക്കാം:
* കുന്നിക്കുരു (അബ്രസ് പ്രിക്കാറ്റോറുയസ്) - ഫൈബ്രോ സര്‍ക്കോമ
* വാകമരം (ആല്‍ബിസിയ ലെബ്ബക്) - സര്‍ക്കോമ
* വെള്ളുത്തുള്ളി (അല്ലിയം സാറ്റിവും) - സര്‍ക്കോമ
* ഇന്ത്യന്‍ കറ്റാര്‍വാഴ (ആലിയോവേറ) - കരള്‍ അര്‍ബുദം, ന്യൂറോ എക്‌റ്റോഡെര്‍മല്‍ ട്യൂമറുകള്‍
* ദിതാബാര്‍ക്/ചെകുത്താന്‍ മരം (അത്സ്‌റ്റോണിയ കൊളാരിസ്) - വയറിലെ അര്‍ബുദം
* ചെമ്മരം, മുരുക്ക് (അമരാ രോഹിതക) - ലുക്കേമിയ
* കശുമാവ് (അനാകാര്‍ഡിയം ഒക്‌സിഡെന്‍ടേല്‍) - കരളിലെ അര്‍ബുദം
* ശതാവരി ചെടി (അസ്പരാഗസ് റാസിമോസസ്) - എപ്പിഡര്‍മോയിഡ് കാര്‍സിനോമ
* ബ്രഹ്മി (ബാകോപ്പ മൊണ്ണിയേരി) - കാര്‍സിനൊ-സര്‍ക്കോമ
* മരമഞ്ഞള്‍ (ബര്‍ബറിസ് അരിസ്റ്റാട്ട) - മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന അര്‍ബുദം
* കുങ്ങില്ല്യം (ബോസ്വെല്ലിയ സെറാറ്റ) - ലുക്കേമിയ, ബ്രെയിന്‍ ട്യൂമര്‍
* എരുക്ക് മരം (കെലോട്രോപ്പിസ് ഗിഗാന്റിയെ) - മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന അര്‍ബുദം
* മഞ്ഞള്‍ (കാര്‍ക്കുമ ലോങ്ക) - ഫൈബ്രോ സര്‍ക്കോമ
* വെള്ളയുമ്മം (ധാതുര മെറ്റില്‍) - മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന അര്‍ബുദം
* മുരുക്ക് മരം (എരിത്രിനാ സുബറോസ) - സര്‍ക്കോമ
* ചിത്തിരപ്പാല (യുഫോര്‍ബിയ ഹിര്‍ത്ത) - ലുക്കേമിയ
* ചിലന്തി മരം (ഗൈനാണ്ട്രോപ്‌സിസ് പെന്റാഫില) - കരള്‍ അര്‍ബുദം
* വേനപ്പച്ച (ഹീലിയോട്രോപ്പിയം ഇന്‍ഡിക്കം) - ലിംഫിനെ ബാധിക്കുന്ന ലുക്കേമിയ
* കനകാംബരം (ഹൈഗ്രോഫില്‍ സ്പിനോസ) - ഡാല്‍ട്ടണ്‍സ് ലിംഫോമ
* ചെത്തി (ഇക്‌സോറ അണ്ടുലാറ്റ)- ലുക്കേമിയ
* കരിന്താളി (ജൂനിപ്പറസ് ഇന്‍ഡിക്ക) - മൂക്കിലേയും തൊണ്ടയിലേയും അര്‍ബുദം
* പീച്ചിങ്ങ (ലുഫാ സിലിന്‍ഡ്രിക്ക) - ലുക്കേമിയ
* വേപ്പ് മരം (മെലിയാ അസഡറാക്ക്) - വാക്കര്‍ കാര്‍സിനോ സര്‍ക്കോമ
* മുരിങ്ങ മരം (സിഗ്രൂ) - ലിംഫ്, രക്ത അര്‍ബുദം
* അരളി (നേറിയം ഇന്‍ഡിക്കം/നേറിയം അന്‍ഡുലാറ്റ) - എര്‍ലിച്ച് അസൈറ്റ്‌സ് അര്‍ബുദം
* കരിഞ്ചീരകം (നിഗെല്ല സത്തിവ) - ശ്വാസകോശം, കുടല്‍ അര്‍ബുദം
* കൃഷ്‌ണ തുളസി (ഒസിമം സാന്‍ടം) - ചര്‍മ്മ, കരള്‍ അര്‍ബുദം
* ഗന്ധ പ്രസരണി (പീഡേറിയ ഫോയിറ്റിഡ) - മൂക്കിലേയും തൊണ്ടയിലേയും അര്‍ബുദം
* ഹെല്ലേബോര്‍ (പിക്രോര്‍ഹിസ കുറോവ) - കരള്‍ അര്‍ബുദം
* വെള്ളക്കൊടുവേലി (പ്ലംബാഗൊ സീലാനിക്ക) - കരള്‍ അര്‍ബുദം
* ചിറ്റെരുക്ക് (റൂബിയ കോര്‍ഡിഫോളിയ) - മെലനോമ, കുടല്‍ അര്‍ബുദം, സ്തനാര്‍ബുദം
* ഇംഗ്ലിഷ് യൂ (ടാക്‌സസ് ബക്കാറ്റ)- വിവിധ തരം ട്യൂമറുകള്‍
* കേപ്പ് പെരിവിങ്കിള്‍ (വിങ്കാറോസിയെ) - സ്തനാര്‍ബുദം, സെര്‍വിക്‌സ്, വൃക്ക, ശ്വാസകോശം, ഓവറി
* ഇന്ത്യന്‍ ജിന്‍സെങ്ങ്/ശരത്കാല ചെറി (വിതാനിയ സോമ്‌നിഫെറ) - വിവിധ ട്യൂമറുകള്‍
ഇതിനൊക്കെ പുറമെ കഞ്ചനാര ഗുഗുലു, ച്യവനപ്രാശ ലേഹ്യം, വർധമാന പിപ്പലി, (നിശ്ചിത കാലയളവിലേക്ക് തിപ്പലി അളവില്‍ കൂട്ടിയും കുറച്ചും കഴിക്കുക) എന്നിവയും ചികിത്സയുടെ ഭാഗമായി ഉപയോഗിക്കാറുണ്ട്.
അര്‍ബുദ ചികിത്സക്ക് ഉപകാരപ്രദമായ നിരവധി സസ്യങ്ങളുടെ വിവരങ്ങള്‍ ആയുര്‍വേദ ഗ്രന്ഥങ്ങള്‍ നല്‍കുന്നു. എന്നിരുന്നാലും രോഗത്തിന്‍റെ അവസ്ഥയും ഘട്ടവും പരിശോധിച്ച് വിലയിരുത്തിയ ശേഷം വേണം ഒരു ഫിസിഷ്യന്‍ പ്രസ്തുത രോഗിക്ക് അനുയോജ്യമായ പച്ചമരുന്ന് തീരുമാനിക്കുവാന്‍. അര്‍ബുദം കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ഒരു ബദല്‍ ചികിത്സ എന്നുള്ള നിലയിലായിരിക്കണം ഇത് നല്‍കുന്നത്. ഇത്തരം അര്‍ബുദ ചികിത്സകള്‍ തുടങ്ങുന്നതിനു മുന്‍പ് ഒരു ആയുര്‍വേദ വിദഗ്‌ധന്‍ അല്ലെങ്കില്‍ ഫിസിഷ്യനെ കാണേണ്ടത് അനിവാര്യമാണ്. മറിച്ച് ചെയ്‌താല്‍ ഒരുപക്ഷെ രോഗം ഗുരുതരമാകാനും ഇടയുണ്ട്.