ETV Bharat / bharat

മംഗളൂരുവിൽ വീണ്ടും കൊലപാതകം: യുവാവിനെ വെട്ടിക്കൊന്നത് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം

author img

By

Published : Jul 28, 2022, 10:52 PM IST

ഒരാഴ്‌ചക്കിടെ മൂന്നാമത്തെ കൊലപാതകമാണ് മംഗളൂരുവില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ദക്ഷിണ കന്നഡയിൽ ബിജെപി - യുവമോർച്ച നേതാവ് പ്രവീണിനെ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

Another murder took place Mangaluru  മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊന്നു  മംഗളൂരുവിൽ വീണ്ടും കൊലപാതകം  മംഗലാപുരത്ത് വീണ്ടും യുവാവിനെ വെട്ടിക്കൊന്നു  മംഗളൂരുവിൽ വീണ്ടും കൊലപാതകം  സൂറത്ത്കല്ലിൽ യുവാവിനെ വെട്ടിക്കൊന്നു
മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊന്നു; കൊല നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം

കാസർകോട്: മംഗളുരു സൂറത്ത്കല്ലിൽ യുവാവിനെ വെട്ടിക്കൊന്നു. മംഗൽപ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസിൽ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാത്രി എട്ടുമണിയോടെ ടെക്സ്റ്റയിൽസ് കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് ഫാസിലിനെ മുഖംമൂടി സംഘം വെട്ടികൊലപ്പെടുത്തിയത്. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നു.

ഉടൻ തന്നെ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. ആക്രമണത്തെത്തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യപിച്ചു. പൊലീസിന്‍റെ വൻ സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ഒരാഴ്‌ചക്കിടെ മൂന്നാമത്തെ കൊലപാതകമാണ് മംഗളൂരുവില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ദക്ഷിണ കന്നഡയിൽ ബിജെപി - യുവമോർച്ച നേതാവ് പ്രവീണിനെ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് വലിയ തോതിലുള്ള സംഘർഷമാണ് നിലനിന്നിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.