ETV Bharat / bharat

ഏപ്രിൽ 30ന് സൽമാൻ ഖാനെ വധിക്കും; സൂപ്പർ താരത്തിന് വധഭീഷണിയുമായി 'റോക്കി ഭായ്'

author img

By

Published : Apr 11, 2023, 12:34 PM IST

റോക്കി ഭായ് എന്ന സ്വയം പരിചയപ്പെടുത്തിയ ആളാണ് മുംബൈ പൊലീസിന്‍റെ കണ്‍ട്രോൾ റൂമിലേക്ക് വിളിച്ച് സൽമാൻ ഖാന് വധഭീഷണി മുഴക്കിയത്.

death threat to Salman Khan from Rahasthan  Another death threat to Salman Khan  Salman Khan latest news  salman khan death threat  സൽമാൻ ഖാന് നേരെ വധഭീഷണി  സൽമാൻ ഖാൻ  സൽമാൻ  ലോറൻസ് ബിഷ്‌ണോയ്  കൃഷ്‌ണമൃഗ വേട്ട  മുംബൈ പൊലീസ്  Salman
സൽമാൻ ഖാന് വധഭീഷണി

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് വീണ്ടും വധ ഭീഷണി. മുംബൈ പൊലീസിന്‍റെ കണ്‍ട്രോൾ റൂമിലേക്ക് വിളിച്ചാണ് ഭീഷണി ഉയർത്തിയത്. ഏപ്രിൽ 30 ന് സൽമാനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. രാജസ്ഥാനിൽ നിന്നാണ് ഫോണ്‍ കോൾ വന്നതെന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നതായും മുംബൈ പൊലീസ് അറിയിച്ചു.

ഇന്നലെ രാജസ്ഥാനിലെ ജോധ്‌പൂരിൽ നിന്ന് 'റോക്കി ഭായ്' എന്ന സ്വയം പരിചയപ്പെടുത്തിയ ആളാണ് മുംബൈ പൊലീസിന്‍റെ കണ്‍ട്രോൾ റൂമിലേക്ക് വിളിച്ചത്. ഏപ്രിൽ 30ന് താരത്തെ വധിക്കുമെന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും സൽമാന് നേരെ വധഭീഷണി മുഴക്കുന്ന രവി ബിഷ്‌ണോയിയുടെ സംഘത്തിൽ പെട്ടവരാണോ ഇതെന്ന് പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.

മാർച്ചിൽ സൽമാന് നേരെ അധോലോക നായകൻ രവി ബിഷ്‌ണോയിയുടെ സംഘം ഇ-മെയിൽ മുഖാന്തരം വധഭീഷണി മുഴക്കിയിരുന്നു. സൽമാനെ കൊല്ലുക എന്നതാണ് തന്‍റെ ജീവിത ലക്ഷ്യം എന്ന് ലോറൻസ് ബിഷ്‌ണോയ് അടുത്തിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്‌തമാക്കിയിരുന്നു. ഇത് പരാമർശിച്ച് കൊണ്ടായിരുന്നു ഇ മെയിൽ സന്ദേശം എത്തിയത്. താരം ചെയ്‌ത തെറ്റിന് മാപ്പ് പറയണം എന്നായിരുന്നു സന്ദേശത്തിൽ വ്യക്‌തമാക്കിയിരുന്നത്.

പിന്നാലെ സന്ദേശം അയച്ച ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ പെട്ട ധഖദ് റാമിനെ ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് ബാന്ദ്ര വെസ്റ്റിലുള്ള സൽമാന്‍റെ വീടിന് പുറത്ത് പൊലീസ് സുരക്ഷ ശക്‌തമാക്കിയിരുന്നു. മാസങ്ങളായി താരത്തിന് കനത്ത സുരക്ഷയാണ് പൊലീസ് സംഘം നൽകിവരുന്നത്.

യാത്ര ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ: അടുത്തിടെ പുതിയ ബുള്ളറ്റ് പ്രൂഫ് കാറും സൽമാൻ സ്വന്തമാക്കിയിരുന്നു. ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോൾ ലക്ഷ്വറി എസ്‌യുവിയാണ് താരം സ്വന്തമാക്കിയത്. മുംബൈയിൽ നടന്ന നിത മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ഉദ്‌ഘാടനത്തിനെത്തിയപ്പോഴാണ് സൽമാന്‍റെ പുതിയ കാർ ആരാധകരുടെ ശ്രദ്ധയിൽ പെടുന്നത്.

വെള്ള നിറത്തിലുള്ള നിസാൻ പട്രോളിൽ രണ്ട് സുരക്ഷ വാഹനങ്ങളുടെ അകമ്പടിയോടെ സൽമാൻ ഖാൻ സഞ്ചരിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്‍റെ വധഭീഷണി നിലനിൽക്കുന്നതിനാൽ വർഷങ്ങളായി സൽമാൻ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാണ് ഉപയോഗിച്ച് വരുന്നത്.

നേരത്തെ ടൊയോട്ട ലാൻഡ് ക്രൂയിസർ എൽസി 200 എന്ന ബുള്ളറ്റ് പ്രൂഫ് കാറിലായിരുന്നു താരം സഞ്ചരിച്ചിരുന്നത്. അതീവ സുരക്ഷയുള്ള വാഹനത്തെ കൂടാതെ അംഗരക്ഷകരുൾപ്പെട്ട രണ്ട് അകമ്പടി വാഹനങ്ങളോടൊപ്പമാണ് താരം നിലവിൽ സഞ്ചരിക്കുന്നത്. ഭീഷണി സന്ദേശങ്ങൾ നിലനിൽക്കുമ്പോഴും താരം തന്‍റെ പുതിയ ചിത്രങ്ങളുടെ പ്രൊമോഷൻ പരിപാടികളിൽ സജ്ജീവമായി പങ്കെടുക്കുന്നുണ്ട്.

കൃഷ്‌ണമൃഗ വേട്ട: 1998-ല്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൽമാൻ ഖാൻ രണ്ട് കൃഷ്‌ണ മൃഗങ്ങളെ വേട്ടയാടിയത്. കൃഷ്‌ണ മൃഗത്തെ ബിഷ്ണോയ് വിഭാഗം പരിപാവനമായാണ് കരുതുന്നത്. വന്യമൃഗത്തെ വേട്ടയാടിയ കേസിൽ 2018-ല്‍ ജോധ്പൂര്‍ കോടതി സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചെങ്കിലും പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.

ALSO READ: സുരക്ഷ വർധിപ്പിച്ച്‌ സൽമാൻ ഖാൻ; കാവലായി പുത്തൻ ബുള്ളറ്റ് പ്രൂഫ് വാഹനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.