ETV Bharat / bharat

നിങ്ങൾ അധികാരത്തിന്‍റെ ലഹരിയിലാണ്; മദ്യനയത്തിൽ കെജ്‌രിവാളിന് കത്തെഴുതി അണ്ണാ ഹസാരെ - ഡൽഹി മദ്യ നയത്തിൽ അഴിമതി ആരോപിച്ച് സിബിഐ

മദ്യത്തിന്‍റെ ലഹരി പോലെ തന്നെയാണ് അധികാരത്തിന്‍റെ ലഹരിയെന്നും ഡൽഹി മുഖ്യമന്ത്രിയായതിന് ശേഷം കെജ്‌രിവാളിന് തന്‍റെ പ്രത്യയശാസ്‌ത്രം നഷ്‌ടപ്പെട്ടുവെന്നും അണ്ണാ ഹസാരെ

അണ്ണാ ഹസാരെ  അരവിന്ദ് കെജ്‌രിവാൾ  ആം ആദ്‌മി പാർട്ടി  അണ്ണാ ഹസാരെയുടെ കത്തിന്‍റെ പൂർണരൂപം  കെജ്‌രിവാളിന് കത്തെഴുതി അണ്ണാ ഹസാരെ  ഡൽഹി മദ്യനയം  കെജ്‌രിവാളിനെ വിമർശിച്ച് അണ്ണാ ഹസാരെ  അനുരാഗ് താക്കൂർ  മനീഷ് സിസോദിയ  Anna Hazare writes to CM Kejriwal  Delhi excise policy  മദ്യനയം  മദ്യനയത്തിൽ കെജ്‌രിവാളിന് കത്തെഴുതി അണ്ണാ ഹസാരെ  സിബിഐ പരിശോധന  ഡൽഹി മദ്യ നയത്തിൽ അഴിമതി ആരോപിച്ച് സിബിഐ  Anna Hazare slams Kejriwal on Delhi excise policy
നിങ്ങൾ അധികാരത്തിന്‍റെ ലഹരിയിലാണ്; മദ്യനയത്തിൽ കെജ്‌രിവാളിന് കത്തെഴുതി അണ്ണാ ഹസാരെ
author img

By

Published : Aug 30, 2022, 4:05 PM IST

ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങൾ കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തെഴുതി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. ആം ആദ്‌മി പാർട്ടിയുടെ ആശയങ്ങളും മൂല്യങ്ങളും മറന്ന് അധികാരത്തിന്‍റെ ലഹരിയിലാണ് കെജ്‌രിവാളെന്നും ഡൽഹി മുഖ്യമന്ത്രിയായതിന് ശേഷം കെജ്‌രിവാളിന് തന്‍റെ പ്രത്യയശാസ്‌ത്രം നഷ്‌ടപ്പെട്ടുവെന്നും അണ്ണാ ഹസാരെ കത്തിലൂടെ ആരോപിച്ചു.

അണ്ണാ ഹസാരെയുടെ കത്തിന്‍റെ പൂർണരൂപം:

മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരിനെക്കുറിച്ചുള്ള സമീപകാല വാർത്തകൾ നിരാശാജനകമാണ്. എനിക്ക് ഗാന്ധിജിയും അദ്ദേഹത്തിന്‍റെ ആശയങ്ങളും പ്രചോദനം നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഞാൻ എന്‍റെ ജീവിതം ജനങ്ങൾക്കും സമൂഹത്തിനും രാജ്യത്തിനുമായി സമർപ്പിക്കുന്നു. കഴിഞ്ഞ 47 വർഷമായി ഞാൻ സമൂഹത്തിന്‍റെയും അഴിമതിയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.

അണ്ണാ ഹസാരെ  അരവിന്ദ് കെജ്‌രിവാൾ  ആം ആദ്‌മി പാർട്ടി  അണ്ണാ ഹസാരെയുടെ കത്തിന്‍റെ പൂർണരൂപം  കെജ്‌രിവാളിന് കത്തെഴുതി അണ്ണാ ഹസാരെ  ഡൽഹി മദ്യനയം  കെജ്‌രിവാളിനെ വിമർശിച്ച് അണ്ണാ ഹസാരെ  അനുരാഗ് താക്കൂർ  മനീഷ് സിസോദിയ  Anna Hazare writes to CM Kejriwal  Delhi excise policy  മദ്യനയം  മദ്യനയത്തിൽ കെജ്‌രിവാളിന് കത്തെഴുതി അണ്ണാ ഹസാരെ  സിബിഐ പരിശോധന  ഡൽഹി മദ്യ നയത്തിൽ അഴിമതി ആരോപിച്ച് സിബിഐ  Anna Hazare slams Kejriwal on Delhi excise policy
അണ്ണാ ഹസാരെയുടെ കത്തിന്‍റെ പൂർണരൂപം

ആദർശങ്ങളെ കുറിച്ച് സ്വരാജ് എന്ന പുസ്‌തകം താങ്കൾ എഴുതിയിരുന്നു. അന്ന് നിങ്ങളിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു, എന്നാൽ രാഷ്‌ട്രീയത്തിൽ ഇറങ്ങി മുഖ്യമന്ത്രി ആയതിന് ശേഷം നിങ്ങൾ ആശയം മറന്നു. മദ്യത്തിന്‍റെ ലഹരി പോലെ തന്നെയാണ് അധികാരത്തിന്‍റെ ലഹരിയും. നിങ്ങൾ അധികാരത്തിന്‍റെ ലഹരിയിൽ മുങ്ങിയതായി തോന്നുന്നു.

നഗരത്തിന്‍റെ എല്ലാ കോണുകളിലും മദ്യശാലകൾ തുറക്കുന്നതാണ് പുതിയ മദ്യ നയം. ഇത് പൊതുജനങ്ങളെ വളരെ മോശമായി ബാധിക്കും. മഹാരാഷ്‌ട്രയുടേത് പോലുള്ള മദ്യനയമാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ നിങ്ങൾ അത് ചെയ്‌തില്ല. അധികാരത്തിന് വേണ്ടിയുള്ള പണത്തിന്‍റെ വലയത്തിലും പണത്തിന് വേണ്ടി അധികാരം എന്ന വലയത്തിലും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി തോന്നുന്നു. ഒരു പ്രധാന പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നുവന്ന ഒരു പാർട്ടിക്ക് ഇത് അനുയോജ്യമല്ല, ഹസാരെ എഴുതി.

പാളിപ്പോയ മദ്യനയം: 2021ലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ഡൽഹി മന്ത്രിസഭ എക്‌സൈസ് നയം പാസാക്കിയത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം ഡൽഹിയിൽ വ്യാജമദ്യമോ ഡ്യൂട്ടി അടയ്‌ക്കാത്ത മദ്യമോ വിൽക്കുന്നത് ഇല്ലാതാക്കുന്നതിനും ഒപ്റ്റിമൽ വരുമാനം ഉറപ്പാക്കുന്നതിനുമാണ് നയം രൂപീകരിച്ചതെന്നാണ് ഡൽഹി സർക്കാരിന്‍റെ ഭാഷ്യം.

എന്നാൽ മദ്യ നയത്തിൽ അഴിമതി ആരോപിച്ച് സിബിഐ കേസെടുത്തു. തുടർന്ന് സർക്കാർ മദ്യ നയം പിൻവലിച്ചിരുന്നു. ഇതിനിടെ ഡൽഹിയിലെ മദ്യവിൽപ്പനശാലകളിൽ വൻ അഴിമതി നടന്നെന്നാരോപിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തിയതാണ് രാഷ്‌ട്രീയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

അഴിമതി ആരോപിച്ച് ബിജെപി: കെജ്‌രിവാളിനും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കും എതിരെ കടുത്ത രീതിയിലാണ് അനുരാഗ് താക്കൂർ അഴിമതി ആരോപണം ഉന്നയിച്ചത്. പിന്നാലെ ഈ മാസം ആദ്യം മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയിൽ സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. സിസോദിയയുടെ വസതിയില്‍ നീണ്ട 14 മണിക്കൂറാണ് സിബിഐ പരിശോധന നടത്തിയത്.

സി.ബി.ഐ സമർപ്പിച്ച എഫ്‌ഐആറിൽ സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവർക്കെതിരെ 120-ബി, ഐപിസി 477 എ , 1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.