ETV Bharat / bharat

സിഐഎസ്എഫിന് ആദ്യ വനിത മേധാവി ; അനീഷ് ദയാല്‍ സിങ് സിആര്‍പിഎഫ് മേധാവി

author img

By ETV Bharat Kerala Team

Published : Dec 29, 2023, 10:13 AM IST

Nina Singh to head CISF : കേന്ദ്രസേനകളുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. ഒരു അര്‍ദ്ധസൈനിക വിഭാഗത്തിന് വനിതാമേധാവി എത്തുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

central security forces  heads of forces changed  first woman head to cisf  നീന സിങ് ആദ്യ വനിത മേധാവി
Anish Dayal Singh appointed as DG CRPF, Nina Singh to head CISF

ന്യൂഡല്‍ഹി : കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. സിഐഎസ്എഫ് മേധാവിയായി ഒരു വനിതയെ നിയോഗിച്ചെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. (Anish Dayal Singh DG CRPF, Nina Singh to head CISF). സിഐഎസ്എഫ് സ്പെഷ്യല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന നീന സിങ്ങാണ് ആദ്യമായി ഈ പദവിയിലേക്ക് എത്തുന്നത്. 2024 ജൂലൈ 31വരെ നീന ഈ പദവിയില്‍ തുടരും.

ഡല്‍ഹി മെട്രോ, രാജ്യത്തെ വിമാനത്താവളങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്ന സിഐഎസ്എഫിന്‍റെ തലപ്പത്തേക്കാണ് നീന എത്തുന്നത്. 2023 ഓഗസ്റ്റില്‍ ഷീല്‍ വര്‍ദ്ധന്‍ സിങ് വിരമിച്ചത് മുതല്‍ ഇവര്‍ക്ക് സിഐഎസ്എഫ് മേധാവിയുടെ അധികച്ചുമതല ഉണ്ടായിരുന്നു. 2013 മുതല്‍ 2018 വരെ സിബിഐ ജോയിന്‍റ് ഡയറക്ടറായും നീന പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് രോഹിത് കുമാര്‍ സിങ് 1989 ബാച്ച് ഐഎഎസ് ഓഫീസറാണ്. നിലവില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഉപഭോക്തൃകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.

1989 ബാച്ചിലെ രാജസ്ഥാന്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയാണ് നീന. 2021 മുതല്‍ സിഐഎസ്എഫിന്‍റെ ഭാഗമാണ്. ബിഹാര്‍ സ്വദേശിയായ നീന രാജസ്ഥാന്‍ പൊലീസില്‍ ഉയര്‍ന്ന പദവി കൈകാര്യം ചെയ്ത ആദ്യ വനിതയുമാണ്. 2013-18 കാലത്ത് അവര്‍ സിബിഐ ജോയിന്‍റ് ഡയറക്ടറായിരുന്നപ്പോള്‍ ഷീന ബോറ വധം, ജിയോഖാന്‍റെ ആത്മഹത്യ തുടങ്ങിയ വിവാദമായ പല കേസുകളുടെയും മേല്‍നോട്ടം വഹിച്ചു.

സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് മേധാവി ആയിരിക്കെയാണ് പുതിയ നിയമനം.1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അനീഷ് ദയാല്‍.

അനീഷ് ദയാല്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് മേധാവിയായി രാഹുല്‍ രാസ്ഗോത്ര ഐപിഎസിനെ നിയോഗിച്ചു. 2025 സെപ്റ്റംബര്‍ 30 വരെ ഇദ്ദേഹത്തിന് സേവന കാലാവധിയുണ്ട്. രസ്ഗോത്ര 1989ലെ മണിപ്പൂര്‍ ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷ്യല്‍ മേധാവിയായി പ്രവര്‍ത്തിച്ച് വരികയാണ്. ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ വേളയില്‍ കശ്‌മീരില്‍ ഐബിയുടെ തലവനായി ഇദ്ദേഹത്തെ നിയോഗിച്ചിരുന്നു.

1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിവേക് ശ്രീവാസ്തവയാണ് ഫയര്‍സര്‍വീസ് സിവില്‍ ഡിഫന്‍സ് ഹോം ഗാര്‍ഡ് മേധാവി. 2025 ജൂണ്‍ മുപ്പത് വരെ ഇദ്ദേഹത്തിന് സര്‍വീസ് കാലാവധിയുണ്ട്. നിലവില്‍ ഐബി സ്പെഷ്യല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം.ബിഹാര്‍ ഐബി തലവനായിരുന്നപ്പോള്‍ വിവേക് ശ്രീവാസ്തവയാണ് യാസിന്‍ ഭട്‌കലിന്‍റെ അറസ്റ്റ് നടത്തിയത്. ഇതിനുപുറമെ ഐബിയില്‍ നിരവധി നിര്‍ണായക ചുമതലകളും കൈകാര്യം ചെയ്തിട്ടുണ്ട്. എസ്‌പിജി മേധാവിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Also Read: രജൗരിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, ഒരു ഭീകരനെ കൂടി വധിച്ച് സൈന്യം

രാജ്യം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ സുരക്ഷാ ഏജന്‍സികളുടെ തലപ്പത്തുള്ള ഈ അഴിച്ചുപണി ഏറെ ശ്രദ്ധേയമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.