അമരാവതി: ലണ്ടനിൽ നിന്നും ഡൽഹിയിലെത്തി നിരീക്ഷണത്തിലായിരുന്ന ആംഗ്ലോ ഇന്ത്യൻ യുവതി ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് രക്ഷപെട്ട് ട്രെയിൻ മാർഗം ആന്ധ്രയിൽ എത്തിയതായി റിപ്പോർട്ട്. ഇവർക്ക് ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചെന്ന് ആന്ധ്ര ആരോഗ്യ കമ്മീഷ്‌ണർ കറ്റാംനേനി ഭാസ്‌കർ അറിയിച്ചു. ആന്ധ്രയിൽ ഇതുവരെ ജനിതകമാറ്റം വന്ന വൈറസ് പടർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രയിലെ രാജമുണ്ട്രി സ്വദേശിയാണ് ഇവർ.
ഔദ്യോഗിക കണക്കുകൾ പ്രകാരം യുകെയിൽ നിന്ന് സംസ്ഥാനത്തെത്തിയ 1,423 പേരിൽ 1,406 പേരെ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരായ 1,406 പേരിൽ 12 പേർക്ക് കൊവിഡ് പോസിറ്റീവ് ആണ്. ഇവരുടെ സാമ്പിളുകൾ സെന്‍റർ ഫോർ സെല്ലുലാർ മോളിക്യൂലാർ ബയോളജി(സിസിഎംബി)യ്‌ക്ക് അയച്ചിട്ടുണ്ട്.