ETV Bharat / bharat

'അങ്ങാടി തെരു'വിലൂടെ ശ്രദ്ധേയായ നടി സിന്ധു അന്തരിച്ചു, മരണം അര്‍ബുദ ബാധയെ തുടര്‍ന്ന്

ദീര്‍ഘനാളായി സ്‌തനാര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു സിന്ധു. ചെന്നൈയിലെ സ്വന്തം വസതിയില്‍ വച്ചായിരുന്നു അന്ത്യം.

Angadi Theru Actress Sindhu passes away  Angadi Theru Actress Sindhu  Actress Sindhu passes away  Sindhu passes away  Sindhu  Sindhu dies  അങ്ങാടി തെരു നടി സിന്ധു അന്തരിച്ചു  അങ്ങാടി തെരു നടി  സിന്ധു അന്തരിച്ചു  സിന്ധു
ക്യാന്‍സറിനോട് മല്ലിട്ട് അങ്ങാടി തെരു നടി സിന്ധു അന്തരിച്ചു
author img

By

Published : Aug 7, 2023, 4:24 PM IST

ചെന്നൈ: അങ്ങാടിതെരു എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയായ നടി സിന്ധു അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചെന്നൈയിലെ വലസരവക്കത്തുള്ള വസതിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 2.15 ഓടെയായിരുന്നു അന്ത്യം. 44 വയസ്സായിരുന്നു. ദീര്‍ഘനാളായി സ്‌തനാര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു നടി.

വിരുഗമ്പാക്കത്തെ ശ്‌മശാനത്തിൽ ഓഗസ്‌റ്റ് ഏഴിന് നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരും അന്ത്യകര്‍മത്തില്‍ പങ്കെടുത്ത് നടിക്ക് അന്തിമ വിട നല്‍കും.

നടിയുടെ അവസാന നാളുകൾ ഹൃദയഭേദകമായിരുന്നു. അവസാന നാളില്‍ തന്‍റെ രോഗത്തിന്‍റെ വിവിധ ഘട്ടങ്ങളിലെ വേദനാജനകമായ നിമിഷങ്ങള്‍ അടങ്ങുന്ന ഒരു വീഡിയോ സിന്ധു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അർബുദം ബാധിച്ചതോടെ, തന്‍റെ ചികിത്സ സഹായത്തിനായി സെലിബ്രിറ്റികളിൽ നിന്നും സാമ്പത്തിക സഹായം തേടേണ്ട അവസ്ഥയും സിന്ധുവിന് ഉണ്ടായി.

നടിയുടെ വിയോഗത്തില്‍ സിനിമ രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. തമിഴ് കോമഡി താരങ്ങളായ കൊട്ടാച്ചി, പാണ്ടി തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ സിന്ധുവിന് അനുശോചനം രേഖപ്പെടുത്തി.

2010ല്‍ പുറത്തിറങ്ങിയ വസന്ത ബാലന്‍റെ (Vaantha Balan) ശ്രദ്ധേയ ചിത്രം 'അങ്ങാടി തെരു'വിലെ (Angadi Theru) അവിസ്‌മരണീയമായ വേഷത്തിലൂടെ പ്രശസ്‌തയാണ് സിന്ധു. സിനിമ ലോകത്തേക്കുള്ള സിന്ധുവിന്‍റെ സംഭാവനകള്‍ പരക്കെ അംഗീകരിക്കപ്പെട്ടു. പ്രത്യേകിച്ചും 'അങ്ങാടി തെരു' എന്ന ചിത്രത്തിലെ കഥാപാത്രത്തെ.

Also Read: ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് ചിത്രകലയിലെ 'സുവർണാധ്യായം'

വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിൽ നിന്നായിരുന്നു പ്രശസ്‌തിയിലേക്കുള്ള സിന്ധുവിന്‍റെ യാത്ര. ചെറുത്തുനില്‍പ്പിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും കഥയായിരുന്നു സിന്ധുവിന്‍റേത്. ശൈശവ വിവാഹം, കൗമാര ഗർഭ ധാരണം തുടങ്ങീ ദുരന്താനുഭവങ്ങള്‍ അവരുടെ ജീവിതത്തിലെ പാഠപുസ്‌തകമായി.

ബാല്യത്തില്‍ ആരംഭിച്ച ജീവിത പോരാട്ടങ്ങള്‍ മുതിര്‍ന്നപ്പോഴും അവരെ പിന്തുടര്‍ന്നു. സിംഗിള്‍ പേരന്‍റിന്‍റെ ബുദ്ധിമുട്ടുകളും നടി ഏറെ നേരിട്ടു. സ്വന്തം കുടുംബവും സുഹൃത്തുക്കളും നടത്തുന്ന സാമ്പത്തിക ചൂഷണങ്ങള്‍ക്കും ഇരയായി.

14-ാം വയസ്സിൽ വിവാഹിതയായ സിന്ധു, ഒരു കുട്ടിയുടെ അമ്മ കൂടി ആയതോടെ വളരെ വിഷമകരമായ ദാമ്പത്യ ജീവിതമാണ് നയിച്ചിരുന്നത്. നടിയുടെ ഭർത്താവ് ഒരു നല്ല വ്യക്തി ആയിരുന്നില്ല എന്നും തന്‍റെ കുഞ്ഞിനെ വളർത്താൻ ഒരുപാട് കഷ്‌ടപ്പെട്ടിരുന്നതായും സിന്ധു പറഞ്ഞതായി മാധ്യമ റിപ്പോർട്ടുകള്‍ വന്നിട്ടുണ്ട്.

ബാലതാരമായാണ് സിന്ധു സിനിമയില്‍ എത്തിയത്. 'അങ്ങാടി തെരു' (Angadi Theru), 'നാടോടികൾ' (Nadodigal) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ അവര്‍ അംഗീകരിക്കപ്പെട്ടു. കാര്‍ത്തി, കാജല്‍ അഗര്‍വാള്‍ ചിത്രം 'നാൻ മഹാൻ അല്ല' (Naan Mahaan Ala), ജീവ - പൂനം ബജ്വ ചിത്രം 'തേനവാട്ട്' (Thenavattu), 'കറുപ്പുസാമി കുത്തഗൈതരർ' (Karuppusamy Kuthagaitharar) തുടങ്ങിയവയാണ് സിന്ധുവിന്‍റെ മറ്റ് പ്രധാന ചിത്രങ്ങള്‍.

സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Also Read: Activist and poet Gaddar| വിപ്ലവ ഗായകന്‍ ഗദ്ദര്‍ അന്തരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.